ലോകം ഭീതിയോടെ; മങ്കിപോക്സിനെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

കോം​ഗോയിലും സമീപ ആഫ്രിക്കൻ രാജ്യങ്ങളിലും നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയ കുരങ്ങുപനി ആഫ്രിക്കയ്ക്ക് പുറത്ത് യൂറോപ്പിൽ റിപ്പോർട്ട് ചെയ്തു. സ്വീഡനിലെത്തിയ യാത്രക്കാരനിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് ലോകാരോ​ഗ്യ സംഘടന ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പല രാജ്യങ്ങളിലും കുരങ്ങുപനി (എം പോക്സ്) ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ലോകാരോഗ്യ സംഘടന പിഎച്ച് ഇഐസി പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് രാജ്യാന്തര ജാഗ്രത വേണ്ട പൊതുജനാരോഗ്യ അടിയന്തരാവസ്ഥ എന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്.

2022ൽ എംപോക്സ് പടർന്നുപിടിച്ചപ്പോൾ ലോകാരോ​ഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ക്ലേഡ് IIb എന്നറിയപ്പെടുന്ന വൈറസിൻ്റെ നേരിയ സ്ട്രെയിനായിരുന്നു അന്ന് കാണപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ മ്യൂട്ടേഷൻ സംഭവിച്ച കൂടുതൽ വേ​ഗത്തിൽ പടരുന്ന ക്ലേഡ് I എന്ന വൈറസാണ് രോ​ഗം പരത്തുന്നത്. കുട്ടികളിലും കൗമാരക്കാരിലും ഉൾപ്പെടെ ലൈംഗിക സമ്പർക്കത്തിലൂടെ രോ​ഗം വേ​ഗത്തിൽ വ്യാപിക്കുന്നുണ്ട്. വസൂരിക്ക് സമാനമായ ലക്ഷണങ്ങളുള്ള ഈ വൈറസ് ജന്യരോഗം ഇത്തവണ ലൈംഗിക ബന്ധത്തിലൂടെയാണു പടരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രോഗവ്യാപനം ഏറ്റവും കൂടുതലുള്ള കിഴക്കൻ കോം​ഗോയിൽ ആരോഗ്യ സംവിധാനങ്ങൾ മുമ്പേ ദുർബലമാണ്. കൂടാതെ ജീവനക്കാരുടെയും മെഡിക്കൽ സപ്ലൈകളുടെയും ദൗർലഭ്യം രോഗം തടയാനുള്ള ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. രോ​ഗം പൊട്ടിപ്പുറപ്പെട്ട മേഖലയിൽ നിരവധി ലൈംഗികത്തൊഴിലാളികളുണ്ട്. കൂടാതെ നിരവധി രാജ്യങ്ങളുടെ അതിർത്തിയോട് വളരെ അടുത്താണ് ഈ പ്രദേശം. ഇത് രോ​ഗം വ്യാപിക്കാനുള്ള സാധ്യതയിൽ ആശങ്ക ഉയർത്തുന്നുണ്ട്. പനി, ദേഹമാസകലം പൊങ്ങിത്തടിച്ചതുപോലെ ഉണ്ടാകുന്ന കുത്തുകൾ, പേശീവേദന, തുടങ്ങിയവയാണു ലക്ഷണങ്ങൾ. 10–20 ദിവസം കൊണ്ട് സ്വയം ശമിക്കുമെങ്കിലും പോഷകാഹാര കുറവുള്ളവരിലും വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിയുന്നവരിലും രോ​ഗം മൂർച്ഛിക്കും.

ഡിആർസി മുമ്പ് എബോള, കോളറ, മലേറിയ തുടങ്ങിയ രോഗങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിലെ എംപോക്സ് വ്യാപനം തടയാൻ, 2.5 ദശലക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകേണ്ടതുണ്ടെന്ന് കോംഗോയുടെ പൊതുജനാരോഗ്യ മന്ത്രി കാംബ പറഞ്ഞു. അതിന് 3.5 ദശലക്ഷം ഡോസുകൾ ആവശ്യമാണ്. നൂറുകണക്കിന് ദശലക്ഷം ഡോളർ ചിലവാകും. അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നാണ് അദ്ദേഹത്തി​ന്റെ അഭ്യർത്ഥന. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy