യുഎഇയില്‍ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിലിതാ നിരവധി തൊഴിലവസരങ്ങളുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനം മുന്നോട്ടു വന്നിരിക്കുന്നു. പൊതുമേഖല സ്ഥാപനമായ ഒഡെപെക് ആണ് യു എ ഇയിലേക്ക് വീണ്ടും തൊഴില്‍ അവസരങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. വനിതകള്‍ക്കും പുരുഷന്മാർക്കും അവസരമുണ്ട്. മതിയായ വിദ്യാഭ്യാസ യോഗ്യതകള്‍ക്കൊപ്പം മലയാളം ടൈപ്പിങ് സ്കില്ലും ആവശ്യമാണ്. ജേർണലിസ്റ്റ്/മള്‍ട്ടിമീഡിയ ഡിജിറ്റില്‍ മീഡിയ എക്സിക്യുട്ടീവ്, സബ് എഡിറ്റർ, വിഡിയോ ജോക്കി ട്രെയിനി, പി സി ആർ ടെക്നീഷ്യന്‍ കം എഡിറ്റർ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.
സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന ജേർണലിസം മേഖലയിലാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. മികച്ച ശമ്പളമാണ് എല്ലാ മേഖലയിലും നല്‍കുന്നത്. സബ് എഡിറ്റർ വിഭാഗത്തില്‍ 60000 – 80000 വരെയാണ് ശമ്പളം, പി സി ആർ ടെക്നീഷ്യന്‍ കം എഡിറ്റക്കും ഇതേ തോതില്‍ ശമ്പളം ലഭിക്കും.
വീഡിയോ ജോക്കി ട്രെയിനി, ജേർണലിസ്റ്റ്/മള്‍ട്ടിമീഡിയ ഡിജിറ്റില്‍ മീഡിയ എക്സിക്യുട്ടീവ് വിഭാഗത്തില്‍ 50000 മുതല്‍ 60000 വരെയാണ് ശമ്പളം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, വിശദമായ CV [email protected] എന്ന ഇമെയിലിലേക്ക് 2024 ഓഗസ്റ്റ് 20-നോ അതിനുമുമ്പോ അയയ്‌ക്കുക. ഏത് ഒഴിവിലേക്കാണോ സിവി അയക്കുന്നത് അതിന് അനുസരിച്ച് “PCR Technician cum Editor to UAE” എന്ന രീതിയില്‍ വേണം ഇമെയിലിൻ്റെ സബ്ജക്റ്റ് ലൈൻ വെക്കാന്‍. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍, ഓരോ ഒഴിവിലേക്കും വേണ്ട യോഗ്യതകള്‍ എന്നിവ അറിയാന്‍ ഒഡെപെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF