മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ ഇനി മുതൽ നോൽ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്പ്-അപ്പ് 50 ദിർഹമായിരിക്കും. ഓഗസ്റ്റ് 17 മുതലാണ് ഈ നിരക്ക് പ്രാബല്യത്തിൽ വരിക. മുൻപുണ്ടായിരുന്ന 20 ദിർഹത്തിൽ നിന്ന് 50 ദിർഹമായി ഉയർന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വെള്ളിയാഴ്ച സാമൂഹ്യ മാധ്യമത്തിലൂടെയാണ് അറിയിച്ചത്. എന്നിരുന്നാലും, ഓൺലൈനായി കാർഡുകൾ ടോപ്പ് അപ്പ് ചെയ്യുന്ന യാത്രക്കാർക്ക് ഇത് ബാധകമല്ല.
മെട്രോ ട്രാൻസിറ്റ് നെറ്റ്‌വർക്കിൽ ഒരു റൗണ്ട് ട്രിപ്പ് കവർ ചെയ്യുന്നതിന് യാത്രക്കാർക്ക് അവരുടെ നോൽ കാർഡിൽ 15 ദിർഹം ബാലൻസ് ഉണ്ടായിരിക്കണം. ഒരു പ്രീപെയ്ഡ് സ്മാർട്ട് കാർഡ് എന്ന നിലയിൽ, ദുബായ് മെട്രോ, ബസുകൾ, ട്രാമുകൾ, വാട്ടർ ബസുകൾ ഉൾപ്പെടെ ടാക്സി നിരക്കുകൾ, പാർക്കിംഗ്, ദുബായ് പബ്ലിക് പാർക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിന് ചുറ്റുമുള്ള 2,000-ലധികം ഷോപ്പുകൾ, റെസ്റ്റോറൻ്റുകൾ, സ്റ്റോറുകൾ എന്നിവയ്ക്കും ഇത് ഉപയോഗപെടുത്താം. ദുബായിലുടനീളമുള്ള പൊതുഗതാഗതം ഉപയോഗിക്കുന്നതിനാണ് നോൽ കാർഡ് ഉപയോഗിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF