നോൽ കാർഡ്; കുറഞ്ഞ ടോപ് അപ് 50 ദിർഹമാക്കി- അറിയിപ്പ് നൽകി ദുബായ് മെട്രോ അധികൃതർ

ദുബായ് മെട്രോ നോൽ കാർഡ് കുറഞ്ഞ ടോപ്–അപ് 50 ദിർഹമാക്കി. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകി ദുബായ് മെട്രോ അധികൃതർ. ദുബായിലെങ്ങുമുള്ള പൊതുഗതാഗതത്തിന് പണം നൽകാൻ ഉപയോഗിക്കുന്നതാണ് നോൽ കാർഡ് . 20 ദിർഹത്തിൽ നിന്നാണ് തുക വർധിപ്പിച്ചത്. എങ്കിലും ഓൺലൈനായി കാർഡുകൾ ടോപ് അപ് ചെയ്യുന്ന യാത്രക്കാർക്ക് ഇത് ബാധകമല്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

ജനുവരിയിൽ ആർടിഎ ഏറ്റവും കുറഞ്ഞ ടോപ്-അപ് നിരക്ക് 5 ൽ നിന്ന് 20 ദിർഹമായി ഉയർത്തിയിരുന്നു. ആഗസ്റ് 17 മുതൽ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നോൽ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്-അപ് 50 ദിർഹമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy