പിരിച്ചുവിട്ട തൊഴിലാളി സിഇഒയുടെ യുഎസ് വിസ സ്റ്റാംപ് ചെയ്ത പാസ്‌പോര്‍ട്ട് അടിച്ചുകൊണ്ടുപോയതായി പരാതി. ബെംഗളൂരുവിലെ സ്റ്റാര്‍ട്ട്ആപ്പ് കമ്പനിയായ സാര്‍തി എഐയിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. തന്‍റെ പാസ്‌പോര്‍ട്ട് അടിച്ചുകൊണ്ടുപോയതായി കമ്പനി സിഇഒയാണ് പരാതിപ്പെട്ടത്. പുറത്താക്കാപ്പെട്ട ജോലിക്കാരന്‍ തന്‍റെ പാസ്‌പോര്‍ട്ട് തട്ടിക്കോണ്ടുപോയി എന്നാണ് സാര്‍തി എഐ സിഇഒ പറയുന്നത്. സാര്‍തി എഐയുടെ സ്ഥാപകന്‍ കൂടിയാണ് നിലവിലെ സിഇഒയായ വിശ്വ നാഥ് ഝാ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
യുഎസ് വിസയടക്കം സ്റ്റാംപ് ചെയ്‌തിട്ടുള്ള പാസ്‌പോര്‍ട്ടാണിത്. ഇതോടെ കമ്പനിക്ക് കൂടുതല്‍ പണം കണ്ടെത്താന്‍ വിദേശത്തേക്ക് യാത്ര ചെയ്യാന്‍ തനിക്കാകുന്നില്ല എന്ന് വിശ്വ നാഥ് ഝാ പരാതിപ്പെടുന്നു. സാര്‍തി എഐയിലെ കൂട്ടപ്പിരിച്ചുവിടല്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയെന്ന വ്യാപക പരാതിയും ഇതിനൊപ്പം ഉയരുന്നുണ്ട്. ഇതിനിടെയാണ് മറ്റൊരു നാടകീയ സംഭവമുണ്ടായിരിക്കുന്നത്.