20 വർഷമായി ദുബായിൽ താമസിക്കുന്ന ബർ ദുബായ് നിവാസിയായ പ്രവാസി യുവതിയ്ക്ക് ഫുഡ് ഓർഡർ ചെയ്തത് ഒരു പേടിസ്വപ്നമായി മാറി. അവിവാഹിതയും അമ്മയുമായ സരിക തദാനി ഇപ്പോൾ ഒരു ഫിഷിംഗ് അഴിമതിയിൽ കുടുങ്ങിയിരിക്കുകയാണ്. 29 ദിർഹത്തിന് വളരെ ലളിതമായ ഭക്ഷണം എന്ന് വിചാരിച്ചു ഓർഡർ ചെയ്തപ്പോൾ 9,872 ദിർഹം അവർക്ക് നഷ്ടമായിട്ടിരിക്കുകയാണ്. നിലവിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഫിഷിങ് തട്ടിപ്പിലൂടെയാണ് സാരികയ്ക്ക് ഈ ദുരനുഭവം ഉണ്ടായത്.
ഉപഭോക്താക്കളിൽ നിന്ന് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ എക്‌സ്‌ട്രാക്റ്റുചെയ്യുന്നതിലൂടെ തട്ടിപ്പ് നടത്തുന്നതാണ് ഫിഷിങ്. നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളെ അനുകരിക്കുന്ന, ഫേക്ക് വെബ്‌സൈറ്റുകളാണ് ഈ വർദ്ധിച്ചുവരുന്ന പ്രവണതയ്ക്ക് കാരണം.
ജൂലൈ 31 ന്, ഒരു പ്രശസ്തമായ ഫ്രൈഡ് ചിക്കൻ ഔട്ട്‌ലെറ്റിൽ നിന്ന് ഡിസ്‌കൗണ്ടിൽ ഭക്ഷണം കിട്ടുന്നതിനാൽ , ഫേസ്ബുക്കിൽ കണ്ട പരസ്യത്തിലൂടെ ഓർഡർ നൽകാൻ സരിക ശ്രമിച്ചിരുന്നു.
തൻ്റെ ജോലിക്കാർക്ക് സാൻഡ്‌വിച്ച് റോളുകളും ചിക്കൻ നഗറ്റുകളും ഓർഡർ ചെയ്തു. തൻറെ അമ്മയുടെ ജന്മദിനം പ്രമാണിച്ചാണ് സരിക സ്റ്റാഫ്‌കൾക്ക് ട്രീറ്റ് നിൽക്കാൻ തീരുമാനിച്ചത് . അതിനാൽ ഈ വലിയ കിഴിവുള്ള ഓഫർ കണ്ടപ്പോൾ അവർ അടിക്കാം ആലോചിച്ചില്ല എന്നും, ആ പരസ്യവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും സരിക പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF