ദുബായിൽ ഇനി ശമ്പളം ക്രിപ്‌റ്റോയിലും നൽകാം. ജീവനക്കാരുടെ ശമ്പളം ഇ-കറൻസിയായ ദിർഹമായി നൽകാൻ പ്രമുഖ കമ്പനിയോട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഒരു സുപ്രധാന വിധിയിൽ, കരാറിൽ പറയുന്ന പ്രകാരം യുഎഇ കറൻസിയിലും ക്രിപ്‌റ്റോകറൻസിയിലും ഒരു ജീവനക്കാരൻ്റെ കുടിശ്ശിക അടയ്ക്കാൻ ദുബായ് കോടതി ഒരു കമ്പനിയോട് ഉത്തരവിട്ടു. കമ്പനിയുടെ ഏകപക്ഷീയമായ പിരിച്ചുവിടലിനെതിരെ ജീവനക്കാരൻ ഫയൽ ചെയ്ത കേസിനെ തുടർന്നാണ് നടപടി. 2024 ലെ 1739-ലെ കേസ് നമ്പർ പ്രകാരമാണ് ദുബായ് കോടതി വിധി പ്രഖ്യാപിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
ക്രിപ്‌റ്റോകറൻസിയുടെ മറ്റൊരു രൂപമായ യുഎഇ ദിർഹമുകളിലും ഇക്കോവാട്ട് ടോക്കണുകളിലുമാണ് പ്രതിമാസ ശമ്പളം ജീവനക്കാരന് നൽകേണ്ടത് എന്ന് കരാറിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഏകപക്ഷീയമായ പിരിച്ചുവിടൽ കേസ് ജീവനക്കാരന് അനുകൂലമായി വിധിച്ചതിനെത്തുടർന്ന്, ജീവനക്കാരിയുടെ വേതനം ഇക്കോവാട്ട് ടോക്കണിൽ നൽകാൻ കമ്പനിയോട് കോടതി ഉത്തരവിട്ടിരിക്കുകയാണ്.