യുഎഇയിൽ പ്രവാസി മലയാളി മുങ്ങി മരിച്ചു; മരണം തിരയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടക്ക്

തിരയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടക്ക് പ്രവാസി മലയാളി മുങ്ങി മരിച്ചു. കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ചത്. അപകടത്തിൽ നിന്ന് കൂട്ടുകാരന്‍ രക്ഷപ്പെട്ടു. അൽഖൂസിലെ സ്റ്റീൽ വർക് ഷോപ്പിൽ മെഷീൻ ടൂൾ ഓപറേറ്ററായ അനിലും അനിലും മൂന്ന് കൂട്ടുകാരും ഇന്നലെ രാത്രിയാണ് മംസാർ ബീച്ചിൽ എത്തിയത്. ഇന്ന് അവധിയായതിനാൽ നാലു പേരും ബീച്ചിൽ തന്നെ രാത്രി സമയം ചെലവഴിച്ചു. തുടർന്ന് പുലർച്ചെ എണീറ്റ് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്.

ഇടുക്കി കോഴിക്കാനം സ്വദേശി അനിൽ ദേശായ് ആണ് മരിച്ചത്.30 വയസ്സുള്ളയാളാണ്. ദുബായ് മംസാർ ബീച്ചിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇതിനിടെ കൂട്ടുകാരിലൊരാൾ തിരയിൽപ്പെട്ടപ്പോൾ അനിൽ ഇയാളെ രക്ഷിക്കാൻ ശ്രമിക്കുകയും തിരയിൽപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ തീരദേശ സുരക്ഷാ സേനയും പൊലീസും ചേർന്ന് അനിലിനെ കരയ്ക്കെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy