ഒമാനില്‍ കാലാവസ്ഥ വ്യതിയാനവും ന്യൂനമര്‍ദ്ദത്തിനും സാധ്യതയുണ്ട് എന്ന അറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഓഗസ്റ്റ് 19 തിങ്കളാഴ്ച മുതല്‍ 21 ബുധനാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം രാജ്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാഷണല്‍ സെന്‍റര്‍ ഓഫ് ഏര്‍ലി വാര്‍ണിങ് അധികൃതര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.
സൗത്ത് അല്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, മസ്കറ്റിന്‍റെ പല ഭാഗങ്ങള്‍, അല്‍ ഹാജര്‍ മലനിരകള്‍ എന്നിവിടങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്. കനത്ത മഴ മൂലം വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF