യുഎഇയിൽ റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) റിപ്പോട്ട്. ഒമാൻ കടലിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായാണ് നാഷണൽ സെയ്‌സ്‌മിക് നെറ്റ്‌വർക്കിൻ്റെ സ്റ്റേഷനുകൾ ഓഗസ്റ്റ് 18 ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് .
യുഎഇ സമയം ഉച്ചയ്ക്ക് 12.14 ന് ദിബ്ബ തീരത്തിന് സമീപമാണ് ഭൂചലനം രേഖപ്പെടുത്തിയത്. അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിൻ്റെ പ്രകമ്പനം നിവാസികൾക്ക് അനുഭവപ്പെട്ടത്. യു.എ.ഇ.യിൽ ഇത് വലിയ പ്രത്യാഘാതങ്ങൾക്ക് കരണമായില്ല എന്നും എൻസിഎം സ്ഥിരീകരിച്ചു.റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനങ്ങൾ യുഎഇയിൽ മുൻപ് ജൂൺ 8 ന് രാത്രി 11.01 ന് മസാഫിയിൽ രേഖപ്പെടുത്തിയിട്ടുണ്ട് . യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF