പ്രവാസികൾക്ക് ഇനി ആശ്വാസമായി കേരളത്തിൻ്റെ വിമാനകമ്പനി യാഥാർത്ഥ്യമാകുന്നു. കേരളത്തിൽ നിന്നുള്ള യാത്രാ സേവന കമ്പനിയായ അൽഹിന്ദ് ഗ്രൂപ്പിന് കീഴിലുള്ള അൽഹിന്ദ് എയറിന് വിമാന സർവ്വീസ് ആരംഭിക്കാൻ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിൻ്റെ പ്രാരംഭ അനുമതി ലഭിച്ചു. ഇതോടെ ചിറകുമുളയ്ക്കുന്നത് കേരളത്തിൻ്റെ സ്വന്തം എയർലൈൻ വിമാന കമ്പനി എന്ന സ്വപ്‌നത്തിനാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (AOC) ലഭിച്ചതിനു ശേഷം ഈ വർഷം അവസാനത്തോടെ എയർലൈൻ പ്രവർത്തനമാരംഭിക്കാനാണ് അൽഹിന്ദ് ഗ്രൂപ്പ് പദ്ധതിയിടുന്നതെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
ബംഗളൂരു, ചെന്നെ സർവ്വീസുകൾ 200-500 കോടി രൂപയുടെ പ്രാഥമിക നിക്ഷേപത്തോടെ ആറിന്റെ മൂന്ന് 72 ടർബോപ്രോപ് വിമാനങ്ങളുമായി പ്രവർത്തനം ആരംഭിക്കാനാണ് നിർദ്ദിഷ്ട വിമാനക്കമ്പനിയുടെ പദ്ധതി. ആദ്യ സർവ്വീസുകൾ കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്കും തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്കുമായിരിക്കും. ക്രമേണ ഇത് അഖിലേന്ത്യ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും വ്യാപിപ്പിക്കും. പ്രവർത്തനം തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ വിമാനങ്ങളുടെ എണ്ണം 20 ആയി ഉയർത്തിയ ശേഷം വിദേശ സർവ്വീസ് ആരംഭിക്കാനാണ് പദ്ധതി. 2,000 കോടി രൂപയുടെ പദ്ധതിയാണ് കമ്പനി വിഭാവനം ചെയ്യുന്നത്. നാരോ ബോഡി വിമാനങ്ങൾക്കായി എടിആറുമായി കമ്പനി ചർച്ചകൾ നടത്തുന്നുണ്ട്. ഇതുകൂടാതെ പുതിയ വിമാനങ്ങൾക്കായി എയർബസുമായും ബോയിംഗുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കമ്പനിയുടെ നിർണ്ണായക ചുമതലകൾ വഹിക്കുന്നതിനായി ആളുകളെ നിയമിച്ചു തുടങ്ങിയിട്ടുണ്ട്. ഇതു പൂർത്തിയായ ശേഷമാകും പൈലറ്റുമാർ, കാബിൻ ക്രൂ, എൻജിനീയർമാർ, മറ്റ് ഗ്രൗണ്ട് സ്റ്റാഫുകൾ എന്നിവരെ നിയമിക്കുക.
അൽഹിന്ദ് ഗ്രൂപ്പ്
രാജ്യത്തും വിദേശത്തും ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ മുൻനിരയിലുള്ള കമ്പനിയാണ് അൽഹിന്ദ് ഗ്രൂപ്പ്. വിവിധ എയർലൈൻ കമ്പനികളുടെ ജനറൽ സെയിൽസ് ഏജന്റ് (GSA) ആണെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ വിറ്റുവരവ് 20,000 കോടി രൂപയാണ്. ഇന്ത്യയിലും വിദേശത്തുമായി 130 ഓഫീസുകളും കമ്പനിക്കുണ്ട്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF