യുഎഇയിലെ ഫാമിലി വിസ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ട് വന്ന് അധികൃതർ. തൊഴിൽ മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലും ഫാമിലി വിസ അനുവദിക്കാൻ യുഎഇ തീരുമാനിച്ചു. 3000 ദിർഹം (ഏകദേശം 68,000 രൂപ) മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി കുടുംബത്തെ കൊണ്ട് വരാം. താമസ സൗകര്യത്തിന്റെ ചെലവ് സ്പോൺസർ വഹിക്കണം. 4000 ദിർഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവർക്ക് താമസ സൗകര്യമുണ്ടെങ്കിൽ സ്പോൺസറുടെ സഹായമില്ലാതെയും കുടുംബത്തെ യുഎഇയിൽ കൊണ്ട് വരാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
യുഎഇയിൽ പിതാവ് ജോലി ചെയ്യുന്നുണ്ടെങ്കിൽ മക്കളുടെ സ്പോൺസർഷിപ് മാതാവിനു ലഭിക്കില്ല. പിതാവിന്റെ വിസയിൽ തന്നെ എത്തണം. ജോലി ചെയ്യാൻ അനുമതിയില്ലാത്ത താമസ വിസയാണു മക്കൾക്കു ലഭിക്കുക. ഉദ്യോഗസ്ഥർക്കും സംരംഭകർക്കും കുടുംബ വിസയ്ക്ക് അപേക്ഷിക്കാനും അനുമതിയുണ്ട്. 18 വയസ്സ് കഴിയാത്ത ആൺകുട്ടികൾക്കും അവിവാഹിതരായ പെൺമക്കൾക്കും ഭാര്യയ്ക്കും കുടുംബനാഥന്റെ സ്പോൺസർഷിപ്പിൽ വിസ ലഭിക്കും. എന്നാൽ, യുഎഇയിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് ഒരുവർഷ കാലാവധിയുള്ള വിസയാണ് ലഭിക്കുന്നത്. ഇത് പഠനം കഴിയും വരെ പുതുക്കാം. താത്കാലിക വിസയിൽ എത്തിയവരെ സ്ഥിരം ആശ്രിത വിസയിലേക്ക് മാറ്റുമ്പോൾ കുടുംബം യുഎഇയിൽ എത്തിയ ദിവസം മുതൽ 2 മാസത്തിനകം സ്പോൺസർഷിപ് മാറ്റത്തിനുള്ള നടപടികൾ പൂർത്തിയാക്കണം. കുടുംബനാഥന്റെ വിസ കാലാവധി വരെ കുടുംബത്തിനും യുഎഇയിൽ കഴിയാം. വിസ നടപടികൾ 18 വയസ്സിന് മുകളിലുള്ളവർക്ക് പൂർത്തിയാക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.