യുഎഇ; കുടുംബത്തിൻ്റെ ആശ്രയം രോഗശയ്യയിൽ, ജീവിതത്തിലേക്ക് തിരികെ വരാൻ കനിവ് തേടി ഭാര്യ

പുസ്തകങ്ങളിലൂടെ ജീവിച്ച 56കാരനായ സന്തോഷ് കുമാർ കൃഷ്ണൻകുട്ടിയുടെ ജീവിതമിപ്പോൾ കണ്ണീർകഥപോലെയായി. പാതിതളർന്ന് ശരീരവുമായി ഫുജൈറ ആശുപത്രിയിൽ കഴിയുകയാണ് അ്ദദേഹം. സന്തോഷിനെ ശുശ്രൂഷിക്കാൻ സുമനസ്സുകളുടെ സഹായത്തിൽ ഭാര്യ ഷിൽബി നാട്ടിൽനിന്നു ഫുജൈറയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഉറ്റവരെപ്പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ് സന്തോഷ് കുമാർ. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് സന്തോഷ്. ഏഴ് വർഷമായി യുഎഇയിലാണ്. പുസ്തകം വിറ്റാണ് കുടുംബം നോക്കിയത്. വർഷങ്ങളായി ഷാർജ അന്താരാഷ്‌ട്ര വായനോത്സവത്തിലും സന്തോഷിൻ്റെ സാന്നിധ്യമുണ്ടായിരുന്നു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

ഇക്കഴിഞ്ഞ മേയ് 26- നാണ് സന്തോഷിൻ്റെ ജീവിതത്തിന്റെ താളം തെറ്റിച്ചുകൊണ്ട് സ്ട്രോക്ക് വന്ന് ഷാർജയിൽ തളർന്ന് വീണത്. ആദ്യം ഷാർജ കുവൈത്തി ആശുപത്രിയിലും പിന്നീട് ഫുജൈറ ആശുപത്രിയിലും എത്തിച്ചു.. മേയ് 30-ന് തലച്ചോറിൽ ശസ്ത്രക്രിയ നടത്തി. ഡോക്ടർമാർ സന്തോഷിന്റെ ആരോഗ്യത്തെക്കുറിച്ച് പ്രതീക്ഷ നൽകുന്നുണ്ട്. ഒരു വർഷം കഴിഞ്ഞാൽ നില അല്പം ഭേദപ്പെടുമെന്ന്‌ ഡോക്ടർമാർ അറിയിച്ചതായി ഷിൽബി പറഞ്ഞു. എങ്ങനെയെങ്കിലും ഭർത്താവിനെ നാട്ടിലെത്തിച്ച് തുടർ ചികിത്സാ നൽകാനാണ് ഷിൽബിയുടെ ആഗ്രഹം. പക്ഷെ നിലവിലെ സാഹചര്യത്തിൽ സുമനസ്സുകളുടെ സഹായം അത്യാവശ്യമാണ്. നാട്ടിലുള്ള കിടപ്പാടം പോലും ബാങ്കിൽ പണയത്തിലാണ്. രണ്ടുമക്കളുടെ വിദ്യാഭ്യാസം നോക്കണം. നിത്യച്ചെലവും മരുന്നും വേണം. കുടുംബത്തിൻ്റെ ഏകാശ്രയമാണ് തളർന്നു വീണത്. മുന്നോട്ടുപോകാൻ ചുറ്റുമുള്ളവരുടെ സഹായം അഭ്യർഥിക്കുകയാണ് ഷിൽബി. ഫോൺ: 056 7898315.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy