യുഎഇയിൽ നിന്ന് ഓമാനിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. ദുബായ് ഇൻ്റർനാഷണലിൽ നിന്ന് സലാലയിലേക്ക് പോയ വിമാനം മോശം കാലവസ്ഥയെ തുടർന്ന് ദുബായിലേക്ക് തന്നെ തിരിച്ചിറക്കി. ഓഗസ്റ്റ് 18 ഞായറാഴ്ച ദുബായിൽ നിന്ന് പറന്ന ഫ്ലൈ ദുബായ് വിമാനം (FZ 39) ആണ് തിരിച്ചെത്തിയത്. “യാത്രക്കാർ അവരുടെ ഫ്ലൈറ്റുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ flydubai.com ൽ ഫ്ലൈറ്റിൻ്റെ സ്റ്റാറ്റസ് പരിശോധിക്കാണമെന്നും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ശനിയാഴ്ച സലാലയ്ക്കും മസ്‌കറ്റിനും ഇടയിലുള്ള വിമാനങ്ങൾ വൈകുകയും സലാല എയർപോർട്ട് താത്കാലികമായി അടച്ചിടുകയും ചെയ്തിരുന്നു. ഒമാൻ എയറിൻ്റെ വെബ്‌സൈറ്റിലോ കോൾ സെൻ്ററുമായി ബന്ധപ്പെട്ടോ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാണമെന്ന് ഒമാൻ എയറും തങ്ങളുടെ യാത്രക്കാരോട് നിർദ്ദേശിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF