യു എ ഇയിൽ ഇന്ന് ചിലയിടങ്ങളിൽ മഴക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. താഴ്ന്ന സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതിനാൽ കിഴക്കൻ തീരത്ത് മഴ പെയ്യാൻ സാധ്യതയുണ്ട്. രാജ്യത്ത് പൊടിയും കാറ്റും തുടരുന്നതിനാൽ എൻസിഎം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിയും മണലും ഉയരാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ 11 മണി വരെ, ഉൾ പ്രദേശങ്ങളിൽ ചിലപ്പോൾ 3000 മീറ്ററിൽ താഴെയായി കുറയുന്ന തിരശ്ചീന ദൃശ്യപരത കുറയും. പൊടി കാരണം ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
ഇന്ന് ഉച്ചയ്ക്ക് 1 മണി വരെ തിരമാല ആറടി വരെ ഉയരുന്നതിനോടൊപ്പം ഒമാൻ കടലിലും അറേബ്യൻ ഗൾഫിലും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും കടൽ പ്രക്ഷുബ്ധമാകുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ എൻസിഎം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റ്‌സിന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം. ചില തെക്ക്, കിഴക്കൻ പ്രദേശങ്ങളിൽ ചിലപ്പോൾ പൂർണ്ണമായി മേഘാവൃതമായേക്കാം. താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതിനാൽ കിഴക്കൻ തീരത്ത് മഴ പെയ്‌തേക്കാം. അബുദാബിയിലും ദുബായിലും യഥാക്രമം 43 ഡിഗ്രി സെൽഷ്യസും 41 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും.