യുഎഇ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; 10 റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് വിലക്ക്

യുഎഇയിൽ 10 പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ വസ്തുവകകൾ പാട്ടത്തിന് നൽകുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റാണ് (ഡിഎൽഡി) തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കെട്ടിടങ്ങളിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും അനുവദിച്ചതിൽ കൂടുതൽ താമസക്കാരെ പാർപ്പിക്കുകയും ചെയ്തതിൻ്റെ പേരിലാണ് കെട്ടിട ഉടമകൽക്ക് വിലക്കേർപ്പെടുത്തിയത്. ഡിഎൽഡിയുമായി ബന്ധപ്പെട്ട ഏജൻസികൾ നടത്തിയ പരിശോധനകളിൽ ഈ പ്രോപ്പർട്ടികളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ അറിയിച്ചു. കെട്ടിട ഉടമകളുടെ ഭാഗത്തു നിന്നുള്ള നിയമ ലംഘനങ്ങൾ ഏതൊക്കെയാണ് എന്ന് അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും താമസക്കാരുടെ എണ്ണക്കൂടുതൽ പരിഹരിക്കുകയും, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുകയും ചെയ്യുന്നതുവരെ അവരുടെ പ്രോപ്പർട്ടികൾ വാടകയ്ക്കു കൊടുക്കുന്നതിൽ നിന്നും സബ്ലീസിംഗ് ചെയ്യുന്നതിൽ നിന്നും വിലക്കിയതായും ഡിഎൽഡിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സ്ഥിരത നിലനിർത്തുന്നതിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരായ കർശന നടപടികൾ തുടരുമെന്നും ഡിഎൽഡി അറിയിച്ചു. ഇതിന്റെ ആദ്യ പടിയെന്ന നിലയിലാണ് താൽക്കാലികമായി ലീസിംഗും സബ് ലീസിംഗും വിലക്കിയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ബ്രോക്കർമാരോ ഏജന്റുമാരോ പ്രോപ്പർട്ടി ഉടമകളോ ആകട്ടെ, താമസക്കാരുടെ സുരക്ഷയും കെട്ടിടങ്ങളുടെയും പരിസരങ്ങളുടെയും ശുചിത്വവും ഉറപ്പാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഈ വിഷയത്തിൽ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നിലപാടാണ് ഡിഎൽഡി സ്വീകരിക്കുന്നത്. ഈ വർഷം തന്നെ, നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പാളിച്ച പറ്റിയ 286 റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും ബ്രോക്കർമാർക്കുമാണ് പിഴ ചുമത്തിയിട്ടുള്ളത്.

2021 മുതൽ ദുബായിലെ ജനസംഖ്യയിലുണ്ടായ കുതിച്ചുചാട്ടവും ഈ മേഖലയിലെ ആവശ്യങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്. കൊവിഡിന് ശേഷം സാമ്പത്തിക മേഖലയിലെ തിരിച്ചുവരവും വിസ നിയമങ്ങൾ ലഘൂകരിച്ചതും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതും ഇതിന് ആക്കം കൂട്ടി. 2021-ന്റെ തുടക്കത്തിൽ ജനസംഖ്യ 3.411 ദശലക്ഷം ആയിരുന്നത് 2024 ഓഗസ്റ്റിൽ 10.3 ശതമാനം വർദ്ധിച്ച് 3.762 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ആദ്യ പകുതിയിൽ തന്നെ 12,900 അപ്പാർട്ടുമെന്റുകളും 3,925 വില്ലകളുമാണ് ദുബായിൽ പുതുതായി ഒരുങ്ങിയത്. ഈ വർഷം അവസാനത്തോടെ 20,000 അപ്പാർട്ടുമെന്റുകളും 5,000 വില്ലകളും കൂടി റിയൽ എസ്റ്റേറ്റ് വിപണയിൽ എത്തുമെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏജൻസിയായ അസ്റ്റെകോയുടെ വിലയിരുത്തൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy