
യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി പ്രണവ് (23) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം. ചക്കാമഠത്തിൽ ഷൈജുവിൻറെയും മേനോത്ത് പറമ്പിൽ വത്സലയുടെയും മകനാണ് പ്രണവ്. ദുബായിലുള്ള സുഹൃത്തിനെ കണ്ട് തിരിച്ച് വരുന്ന സമയം പ്രണവ് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനം ഓടിച്ചിരുന്ന പ്രണവ് അപകടസ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കില്ലാതെ രക്ഷപ്പെട്ടു. കുടുംബസമേതം അബുദാബിയിൽ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം നാട്ടിൽ പോയി രണ്ടു ദിവസം മുൻപാണ് അബുദാബിയിൽ തിരിച്ചെത്തിയത്. സംസ്കാരം 21 ന് 10.30ന്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)