യുഎഇ: വാടകനിരക്കിൽ മാറ്റം, പരിശോധിക്കാം

യുഎഇയിലെ താമസവാടക നിരക്ക് വർധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 15% വാടക വർധനവുണ്ടായതായി റിയൽ എസ്റ്റേറ്റ് വിദഗ്ധർ പറയുന്നു. ഈ വർഷം മാർച്ചിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) വാടക സൂചിക പുതുക്കിയതിന് ശേഷമാണ് വർധന രേഖപ്പെടുത്തിയത്. ദുബായിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും എട്ട് മുതൽ 15 % വരെ വർധനയുണ്ടായി. 2020 ഒന്നാം പാദത്തിലെ വിലയേക്കാൾ 19 ശതമാനമാണ് വർധന. വർഷംതോറും മൊത്തത്തിൽ ദുബായിൽ വില്ല വാടകയുടെ നിരക്ക് 13 % വർധിക്കുന്നത്. ഈ വർഷം ജുമൈര വില്ലേജ് സർക്കിളിലെ വില്ലകളിൽ 40 ശതമാനം വർധനയുണ്ടായി. ജുമൈര പാർക്ക് 22 %, ദ സ്പ്രിഗ്‌സിൽ 14 % എന്നിങ്ങനെയാണ് വർധന.  യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

അപ്പാർട്ട്‌മെന്റുകളുടെ വാടക നിരക്ക് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22 % വർധിച്ചു. ഡിസ്‌കവറി ഗാർഡൻസിൽ 32%, സ്പോർട്‌സ് സിറ്റിയിൽ 28%, ദുബായ് ലാൻഡിൽ 24% എന്നിങ്ങനെയാണ് വാടക കുത്തനെ കൂടിയത്. ഈ വർഷം രണ്ടാം പാദത്തിൽ വാടക പുതുക്കലുകളുടെ എണ്ണത്തിലും 14% വർധനയുണ്ട്. അതേസമയം വാടക നിരക്ക് കൂടിയെങ്കിലും വാടക വിപണി ഭൂവുടമകൾക്ക് അനുകൂലമായാണ് തുടരുന്നതെന്നും റിയൽ എസ്റ്റേറ്റ് വിദഗ്ധർ വിലയിരുത്തി.

വാടകയിനത്തിൽ തുക എത്ര വർധിക്കും എന്നറിയാനുള്ള സൗജന്യ ഓൺലൈൻ റെൻ്റൽ ഇൻ്റക്സ് ടൂളാണ് റെറ. എമിറേറ്റിലെ സമാന യൂണിറ്റുകളുടെ വാടക എത്രയാണെന്നും അത്തരം യൂണിറ്റുകളുടെ അനുവദനീയമായ വാടക വർധനയെക്കുറിച്ചും റെറയിലൂടെ അറിയാം. വാടകയിനത്തിൽ തുടരുന്ന വർധന ഇനിയും കൂടുമെന്നതാണ് വിപണി നൽകുന്ന സൂചന. 2022-23 വർഷം വാടകയിനത്തിൽ 20 % വരെയാണ് വർധനവ് ഉണ്ടായിരുന്നത്. പരമാവധി ആളുകളെ രാജ്യത്ത് തന്നെ നിലനിർത്തുക എന്നതാണ് യുഎഇ നയം. ഗോൾഡൻ വിസയും വിരമിച്ചാലും രാജ്യത്ത് തുടരാനാകും വിധമുള്ള വിസാ സമ്പ്രദായങ്ങളുമെല്ലാം മറ്റ് നാടുകളിലേക്ക് പോകാതെ രാജ്യത്ത് തന്നെ തുടരുന്നവർ ഒട്ടേറെയാണ്. യുഎഇ സുരക്ഷിത രാജ്യമാണ് എന്നതാണ് രാജ്യത്ത് വിദേശികൾ തുടരാനുള്ള മറ്റൊരു പ്രധാന കാരണവും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy