Posted By ashwathi Posted On

യുഎഇയിൽ താപനില 50 ഡിഗ്രി കടന്നു; കൊടും വേനൽ തുടരുമോ?

യുഎഇയിൽ താപനില 50 ഡിഗ്രി കടന്നു. അൽ ഐനിലെ സുയിഹാനിൽ ഇന്നലെ താപനില 50.7 ഡിഗ്രി സെൽഷ്യസിലെത്തി. പ്രാദേശിക സമയം ഉച്ചക്ക് 1.30നാണ് ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യു എ ഇയിൽ ജൂലൈയിൽ രണ്ട് തവണ താപനില 50 ഡിഗ്രി കടന്നിരുന്നു. ചൂട് തുടരുന്നതിനിടെ, ആഗസ്റ്റ് 24 ന് സുഹൈൽ നക്ഷത്രത്തെ കണ്ടതോടെ വേനൽക്കാലത്തിൻ്റെ ചൂട് കുറയുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, താപനിലയിൽ പെട്ടെന്നുള്ള കുറവ് ഉണ്ടായിട്ടില്ലെന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVFഎന്നാൽ രാത്രിയിൽ ക്രമാനുഗതമായ കുറവ് ഉണ്ടാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നു. ഉയർന്ന താപനിലകൾക്കിടയിൽ ഗവൺമെന്റ് ഏർപ്പെടുത്തിയ മധ്യാഹ്ന അവധി സെപ്റ്റംബർ 15 വരെയാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തിന് കീഴിലും തുറന്ന സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് വരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യാഹ്ന ഇടവേള പാലിക്കാത്ത കമ്പനികൾക്ക് ഓരോ ജീവനക്കാരനും 5,000 ദിർഹം പിഴ ചുമത്തും, ഇടവേളയിൽ നിരവധി ജീവനക്കാർ ജോലി ചെയ്താൽ 50,000 ദിർഹം വരെ പിഴ ഈടാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *