സർവ്വീസുകൾ വിപുലീകരിച്ച് യുഎഇയിലെ വിമാനക്കനികൾ, 606 നഗരങ്ങളിലേക്കും പറന്നു, വിശദാംശങ്ങൾ

യുഎഇയിലെ വിമാനക്കനികൾ സർവ്വീസുകൾ വിപുലീകരിക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. ലോകത്തെ പ്രധാന ആഗോള ടൂറിസം കേന്ദം എന്ന നിലയിൽ യുഎഇയുടെ പേരും പ്രശസ്തിയും വർധിച്ചതോടെയാണ് വിമാനക്കമ്പനികളും പ്രവർത്തനം വികസിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 586 നഗരങ്ങളിലേക്കായിരുന്നു സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ ഈ വർഷം ചരക്കുഗതാഗതം ഉൾപ്പെടെ ലോകമെമ്പാടുമുള്ള 606 നഗരങ്ങളിലേക്കാണ് യുഎഇയുടെ ദേശീയ വിമാനക്കമ്പനികൾ പറക്കുന്നത്.
3.4 ശതമാനമാണ് വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. യുഎഇയുടെ ദേശീയ വിമാനക്കമ്പനികളിൽ എമിറേറ്റ്‌സ് 144 നഗരങ്ങളിലേക്കാണ് സർവ്വീസ് നടത്തുന്നത്. ഇത്തിഹാദ് -79 നഗരങ്ങൾ, ഫ്ലൈ ദുബായ് -125 നഗരങ്ങൾ, എയർ അറേബ്യ -218 നഗരങ്ങൾ, വിസ് എയർ അബുദാബി -40 നഗരങ്ങൾ എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ കണക്ക്. ഇത്തിഹാദ് എയർവേസ് 2030-ഓടെ 125 നഗരങ്ങളിലേക്കുകൂടി സർവ്വീസ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റൂട്ട് ശൃംഖല വിപുലീകരിക്കും. വിപുലീകരണ പ്രവർത്തനങ്ങൾ തുടങ്ങിയതായി ഇത്തിഹാദ് വക്താവ് അറിയിച്ചു. ഏഷ്യക്കും യൂറോപ്പിനുമിടയിലായിരിക്കും കൂടുതൽ വിമാനങ്ങൾ പുതുതായി സർവ്വീസ് നടത്തുക. ഇതിലൂടെ പ്രതിവർഷ യാത്രക്കാരുടെ എണ്ണം 3.3 കോടിയിലേറെയാക്കും.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

കഴിഞ്ഞ വർഷം ലിസ്ബൺ, കോപ്പൻഹേഗൻ, കൊൽക്കത്ത, ഒസാക്ക എന്നിവയുൾപ്പെടെ 15 പുതിയ റൂട്ടുകൾ ആരംഭിച്ചിരുന്നു. ഈ വർഷവും പുതിയ റൂട്ടുകൾ കൂട്ടിച്ചേർക്കും. ഒക്ടോബറിൽ തായ്‌ലൻഡിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ 41 ആയി വർധിപ്പിക്കും. ഡിസംബർ 15-ന് നെയ്റോബിയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കുകയും ചെയ്യും. ഒരു കോടിയിലേറെ യാത്രക്കാർക്കാണ് ഈ വർഷം ആദ്യ ഏഴ് മാസങ്ങളിൽ ഇത്തിഹാദ് എയർവേസ് സേവനം നൽകിയത്. ജൂലായ് അവസാനത്തോടെ 93 വിമാനങ്ങളായി വർധിപ്പിക്കുകയും ചെയ്തു. എമിറേറ്റ്‌സ് എയർലൈൻസിന്റെ നവീകരിച്ച ബോയിങ് 777 വിമാനം ഒക്ടോബർ ആദ്യം സൂറിച്ചിലേക്കും റിയാദിലേക്കും പറന്നുതുടങ്ങും. തുടർന്ന് ജനീവയിലും ബ്രസ്സൽസിലും പ്രവർത്തനം വ്യാപിപ്പിക്കും. യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി 300 കോടി ഡോളറിലേറെ ചെലവ് വരുന്ന 80 ബോയിങ് 777 വിമാനങ്ങളുടെ നവീകരണവും പൂർത്തിയായിവരികയാണ്. ഈ വർഷം ആദ്യ പകുതിയിൽ 69.3 കോടി ദിർഹം ആയിരുന്നു എയർഅറേബ്യയുടെ നികുതി കഴിഞ്ഞുള്ള അറ്റാദായം. കൂടാതെ ഈ വർഷം ആദ്യ ആറുമാസം 89 ലക്ഷം യാത്രക്കാർക്ക് സേവനം നൽകുകയും ചെയ്തു. മുൻ വർഷത്തേക്കാൾ 16 ശതമാനം വർധന രേഖപ്പെടുത്തി. നിലവിൽ 40 നഗരങ്ങളിലേക്കാണ് വിസ് എയർ അബുദാബി പറക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy