ഷെയറുകൾ വിൽക്കാനൊരുങ്ങി ദുബായിലെ ഭക്ഷ്യ വിതരണ സ്ഥാപനമായ തലാബത്ത്. ഡെലിവറി ഹീറോയായ ഈ കമ്പനി ഈ വർഷം നാലാം പാദത്തിൽ ദുബായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഐപിഒ ലിസ്റ്റ് ചെയ്യും. എമിറാത്തി അനുബന്ധ സ്ഥാപനമായ തലാബത്തിൻ്റെ പ്രാഥമിക പബ്ലിക് ഓഫർ (ഐപിഒ) തയ്യാറാക്കുന്നതായി ജർമ്മൻ ഫുഡ് ഡെലിവറി കമ്പനി വ്യാഴാഴ്ച അറിയിച്ചിരുന്നു. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിലെ ആസൂത്രിതമായ ലിസ്റ്റിംഗിലൂടെ , ഭൂരിഭാഗം ഓഹരികളും നിലനിർത്തിക്കൊണ്ട് തലാബത്തിൻറെ പ്രധാന കമ്പനി നിലവിലുള്ള ഓഹരികൾ വിൽക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം, വിറ്റഴിച്ച എല്ലാ സാധനങ്ങളുടെ മൊത്തം മൂല്യം അളക്കുന്ന ഡെലിവറി സ്ഥാപനങ്ങൾക്കുള്ള മെട്രിക് ആയ തലാബത്തിൻ്റെ മൊത്ത വ്യാപാര മൂല്യം (ജിഎംവി) 5 ബില്യൺ യൂറോയിൽ എത്തിയിരിക്കുകയാണ്. ബഹ്‌റൈൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തുടങ്ങിയ രാജ്യങ്ങളിലെ മിഡിൽ ഈസ്റ്റ് മേഖലയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് തലാബത്ത് സേവനം നൽകി വരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
living in uae
ഷെയറുകൾ വിൽക്കാനൊരുങ്ങി യുഎഇയിലെ ഭക്ഷ്യ വിതരണ സ്ഥാപനമായ തലാബത്ത്