യുഎഇയിലുണ്ടായ വാഹനാപകടത്തിൽ 7 വയസ്സുള്ള വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

യുഎഇയിലുണ്ടായ ഹത്ത-ലഹ്ബാബ് റോഡിലുണ്ടായ അപകടത്തിൽ 7 വയസ്സുള്ള വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ദുബായിയിലെ ഹത്ത-ലഹ്ബാബ് റോഡിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കുട്ടിക്ക്
വെറും 7 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ബന്ധുക്കൾ അറിയിച്ചു . ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ സ്‌കൂളിലെ ഗ്രേഡ് 2 വിദ്യാർത്ഥിയായ മുഹമ്മദ് അഹ്‌നാഫ്, ആണ് അപകടത്തിൽപെട്ട 12 യാത്രക്കാരിൽ ഒരാൾ. “എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ഇപ്പോഴും ഉറപ്പില്ല,വാഹനം വാടകയ്‌ക്കെടുത്ത കാറായിരുന്നു, കുട്ടികളെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് മനസിലായത് ” – എന്ന് ബംഗ്ലാദേശി പൗരനായ തൗഹീദ് പറഞ്ഞു. ഡ്രൈവർ ഇപ്പോൾ ജയിലിലാണ് . അമിതവേഗവും ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ദുബായ് പോലീസും അറിയിച്ചു.  യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy