വിസ നിയമം ലംഘിക്കുന്നവർക്കുള്ള യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ഇളവ് സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഒക്ടോബർ 31വരെ രണ്ടു മാസത്തേക്കാണ് ഇളവ്.ഇളവ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് പിന്നീട് നിയമാനുസൃതമായി തിരിച്ചുവരാൻ തടസ്സമില്ല. വിസിറ്റ് വിസയിലും താമസ വിസയിലും രാജ്യത്തെത്തി കാലാവധി കഴിഞ്ഞ ശേഷവും ഇവിടെ തുടരുന്ന എല്ലാവർക്കും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ഇളവ് ഉപയോഗപ്പെടുത്തി പിഴയില്ലാതെ സ്വരാജ്യത്തേക്ക് മടങ്ങാം. സെപ്റ്റംബർ ഒന്നുമുതൽ ഇമിഗ്രേഷൻ വകുപ്പിന്റെ അംഗീകാരമുള്ള എല്ലാ ടൈപ്പിങ് സെന്ററുകളിൽനിന്നും വിസ നിയമലംഘകർക്കുള്ള ഇളവ് ലഭിക്കാനുള്ള അപേക്ഷാ ഫോറം ലഭിക്കും. ഏത് തരം വിസയിൽ എത്തിയവർക്കും ഇളവ് ഉപയോപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു.അതേസമയം ഏതെങ്കിലും കേസുള്ളവർക്ക് ഇളവ് ലഭിക്കണമെങ്കിൽ ബന്ധപ്പെട്ട വകുപ്പുമായി കേസ് തീർപ്പാക്കേണ്ടതുമുണ്ട്.ഇളവ് ആർക്കൊക്കെ?
• ഗ്രേസ് പിരീഡിനു ശേഷം രാജ്യത്ത് തങ്ങുന്ന റെസിഡന്റ്സ് വിസ വിഭാഗത്തിലുള്ളവർ
- കുഞ്ഞ് ജനിച്ച് നാലുമാസത്തിനുള്ളിൽ രക്ഷിതാക്കൾക്ക് താമസ സ്ഥലമേതെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത കേസുകൾ
- നിശ്ചിത വിസ കാലാവധിക്കുശേഷവും അനധികൃതമായി തങ്ങുന്നവർ
• തൊഴിൽദാതാവ് ഒളിച്ചോടിയതായി കേസ് ഫയൽ ചെയ്തവർ യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF