ദുബായിലുള്ള ലോകത്തിലെ ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ എപ്പോഴാണ് തുറക്കുക എന്നറിയാമോ ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ ദുബായിൽ എപ്പോഴാണ് തുറക്കുക എന്നറിയാമോ ? നിങ്ങൾക്ക് ഒരുപക്ഷെ ഇതിനുത്തരം അറിയില്ലായിരിക്കും. ബുർജ് ബിൻഗാട്ടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ. “ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ”- ദുബായിയെ തേടി ഇങ്ങനെയും ഒരു അംഗീകാരം എത്തിയിരിക്കുകയാണ്. 2022-ൽ പൊതുജനങ്ങൾക്കായി പ്രഖ്യാപിക്കപ്പെട്ട ഈ കൂറ്റൻ കെട്ടിടം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവറാകുമെന്നും നിലവിൽ ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് ടവറിൻ്റെ റെക്കോർഡ് തകർക്കുമെന്നും അധികൃതർ പൊതുജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു. അതാണ് ഇന്ന് യാഥാർഥ്യമായിരിക്കുന്നത്. ആഡംബര വാച്ച് നിർമ്മാതാക്കളായ ജേക്കബ് ആൻഡ് കോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ് ഈ കെട്ടിടം. 555 മീറ്റർ ഉയരമുള്ള ബിസിനസ് ബേ ടവറിൽ 8.2 ദശലക്ഷം ദിർഹം മുതൽ അപ്പാർട്ടുമെൻ്റുകളുടെ നിരക്ക് ആരംഭിക്കുമെന്നും കണക്കാക്കപ്പെടുന്നു. ബുർജ് ഖലീഫയ്ക്ക് ശേഷം, ഇത് ദുബായിലെ ഏറ്റവും ഉയരം കൂടിയ (രണ്ടാമത്തെ) കെട്ടിടമായി മാറും. ഇത് പണിയുന്നത് ബിസിനസ് ബേയിലായിരിക്കും, എന്നും 110-ലധികം നിലകളും ഉയരവുംഉണ്ടകുമെന്നും രണ്ട് കിടപ്പുമുറികളും മൂന്ന് കിടപ്പുമുറികളുമുള്ള വസതികലായിരിക്കും എന്നും Burj Binghatti Jacob & Co Residences-നൽകിയ വിശദാംശങ്ങളിൽ നിന്നും വ്യക്തമാണ്. ഡൗൺടൗൺ ദുബായ്, ബുർജ് ഖലീഫ, ദുബായ് കനാൽ എന്നിവപോലെ, ചിലപ്പോൾ അതിനേക്കാൾ മികച്ച കാഴ്ചകൾ ഈ മുറികൾ നിങ്ങള്ക്ക് സമ്മാനിക്കും. ആഡംബര വാച്ച് ബ്രാൻഡായ ജേക്കബ് ആൻഡ് കോയുടെ ടൈംപീസുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹൈപ്പർ ടവർ നിർമ്മിച്ചതെന്ന് കെട്ടിടത്തിൻ്റെ ഡെവലപ്പർ ബിൻഹാട്ടി പറഞ്ഞു..ഈ കെട്ടിടത്തിൻറെ വജ്രത്തിൻ്റെ ആകൃതിയിലുള്ള ശിഖരങ്ങൾ ഗോപുരത്തിൻ്റെ കൊടുമുടിയിൽ ഇരിക്കുന്നപോലെ തോന്നും. വിപുലമായ ഇൻഫിനിറ്റി പൂൾ, ലക്ഷ്വറി സ്പാ, എക്‌സ്‌ക്ലൂസീവ് പ്രൈവറ്റ് ക്ലബ്, വമ്പിച്ച സ്വകാര്യ ഇവൻ്റ് ഏരിയ എന്നിവയുൾപ്പെടെ നിരവധി ആഡംബര സൗകര്യങ്ങൾ ഇവിടെയുണ്ട്. കൂടാതെ,താമസക്കാർക്ക് ബട്ട്‌ലർ, ബോഡിഗാർഡ്, ഡ്രൈവർ, ഹൗസ് കീപ്പിംഗ്, കൺസേർജ് സേവനങ്ങൾ എന്നിവ നൽകും. 122 നിലകളിലായി 251 വസതികൾ ഉണ്ടായിരിക്കും. ഇത് 2028-ൽ പൂർത്തിയാകാനും 517 മീറ്റർ ഉയരത്തിൽ പണിയാനുമാണ് ലക്ഷ്യമിടുന്നത്.  യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy