ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; വൻതുകയുടെ സമ്മാനം നേടി മലയാളികൾ..

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മലയാളികൾക്ക് മിന്നും തിളക്കം. 10 ലക്ഷം ഡോളർ ആണ് സമ്മാന തുക. ഇത് ഏകദേശം എട്ടര കോടിയോളം രൂപ വരും.ദുബായ് രാജ്യാന്തര വിമാനത്താവളം കോൺകോർസ് ബിയിൽ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് ഏറ്റവും പുതിയ നറുക്കെടുപ്പിലാണ് മലയാളികളുടെ ജീവിതം മാറിമറിഞ്ഞത്. ഷാർജയില്‍ താമസിക്കുന്ന ആസിഫ് മതിലകത്ത് അസീസി(41)നും ഇദ്ദേഹത്തിന്‍റെ 9 സഹപ്രവർത്തകർക്കുമാണ് സമ്മാനം ലഭിച്ചത്. 14 വർഷമായി ഷാർജയിൽ സ്ഥിരതാമസിക്കുന്ന ആസിഫ് മതിലകത്തിന്‍റെ പേരിലെടുത്ത സീരീസ് 471ലെ 4909 നമ്പർ ടിക്കറ്റാണ് സമ്മാനം നേടിക്കൊടുത്തത്. ഈ മാസം 2-ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ നിന്നാണ് ആസിഫ് മതിലകത്ത് ടിക്കറ്റ് വാങ്ങിയത്. ഇവർ കഴിഞ്ഞ 10 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ പങ്കെടുക്കുന്നു. ഒരു നിർമാണ കമ്പനിയുടെ സെയിൽസ് മാർക്കറ്റിങ് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.  യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy