യുഎഇ പൊതുമാപ്പ് നടപടികൾ; 5,000 ദിർഹത്തിന് റെസിഡൻസി വിസയോ ? പ്രചരിക്കുന്നതിന്റെ സത്യവസ്ഥ..

യുഎഇ പൊതുമാപ്പ് നടപടികളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളുടെ സത്യവസ്ഥ തുറന്നുകാട്ടി അധികൃത രംഗത്ത്. യുഎഇയുടെ രണ്ട് മാസത്തെ പൊതുമാപ്പ് പരിപാടി സെപ്റ്റംബർ 1 ഞായറാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് തട്ടിപ്പുകൾ പലതും പ്രചരിക്കുന്നത്. അനധികൃത താമസക്കാർക്കും വിസിറ്റ് വിസയുടെ കാലാവധിയിൽ കൂടുതൽ താമസിക്കുന്നവർക്കും പിഴകളില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനോ മറ്റു സാധ്യതകൾ ഉപയോഗിക്കാനോ അവസരമുണ്ട് എന്ന വ്യാജേനയാണ് വാർത്തകൾ പ്രചരിക്കുന്നത്.സംശയാസ്പദമായി കുറഞ്ഞ വിലയിൽ റസിഡൻസി വിസ ലഭിക്കുന്നു എന്ന പറ്റിക്കുന്ന വാഗ്ദാനങ്ങളിലൂടെ തട്ടിപ്പുകാർ പ്രവാസികളെ ഇരയാക്കുന്നു എന്നും ഇതിലെ അപകടസാധ്യത പ്രവാസികൾ തിരിച്ചറിയണം എന്നുമുള്ള മുന്നറിയിപ്പാണ് അധികൃതർ നൽകിയത്. സാധാരണ ചെലവുകളേക്കാൾ വളരെ താഴെ – 5,000 ദിർഹത്തിന് റെസിഡൻസി വിസ ഉറപ്പാക്കാമെന്ന വാഗ്ദാനവുമായി ആളുകൾ തങ്ങളെ സമീപിച്ചതായി ജബൽ അലിയിലും സോനാപൂരിലും താമസിക്കുന്ന ഏതാനും പ്രവാസികൾ അറിയിച്ചു. കുറഞ്ഞചിലവിൽ റെസിഡൻസി വിസ ഉറപ്പാക്കാനായാൽ, ഏതെങ്കിലും ജോലി ചെയ്ത് മെച്ചപ്പെട്ട ജീവിതം നയിക്കാമെന്ന ആഗ്രഹമാണ് ആളുകളെ ഈ തട്ടിപ്പിനിരയാകുന്നത്.  യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy