
വിവാഹത്തിന് മണിക്കൂറുകൾ നിൽക്കെ വരൻ മരിച്ച നിലയിൽ, തേങ്ങലായി യുഎഇയിലെ പ്രവാസി മലയാളി..
വിവാഹത്തിന് മണിക്കൂറുകൾ നിൽക്കെ വരൻ മരിച്ച നിലയിൽ കണ്ടെത്തി. വിവാഹ ദിവസം ശുചിമുറിയിൽ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിലാണ് വരനെ കണ്ടെത്തിയത്. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ് ജിതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസ്സുള്ള ആളാണ് ജിതിൻ. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജിതിന്‍ വിവാഹത്തിനാണ് നാട്ടിലെത്തിയത്.ഇന്നു രാവിലെ ചടങ്ങിന് വിവാഹ മണ്ഡപത്തിലേക്കു പുറപ്പെടുന്നതിനു മുൻപ് കുളിക്കാൻ ശുചിമുറിയിൽ കയറിയ ജിതിൻ പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നു പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)