
യു എ ഇയിൽ ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടറുകൾ വിൽപന നടത്തിയ 9 പേർ അറസ്റ്റിൽ; 343 ടാങ്കുകൾ പിടിച്ചെടുത്തു
പൊതുസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തി ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടറുകൾ വിറ്റതിന് ഒമ്പത് പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാത്ത 343 സിലിണ്ടറുകളും ദുബായ് അതോറിറ്റി പിടിച്ചെടുത്തു. ഈ സിലിണ്ടറുകൾ സുരക്ഷിതമല്ലാത്ത രീതിയിലും സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെയും വിതരണം ചെയ്യുകയും സംഭരിക്കുകയും ചെയ്താൽ അവ തീപിടുത്തത്തിനോ സ്ഫോടനത്തിനോ കരണമാകും, തുടർന്ന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടറുകൾ വിൽപന നടത്തിയ പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും അതോറിറ്റി പിടിച്ചെടുത്തു. അനധികൃതമായി സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവരെ പിടികൂടാനുള്ള ദുബായ് പോലീസിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗ് ഹാരിബ് അൽ ഷംസി പറഞ്ഞു.ദുബായ് നിവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനാണ് അധികൃതർ ഇത്തരം നടപടികൾ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)