Posted By nadiya Posted On

പൊതുമാപ്പിന്റെ പേരിൽ യുഎഇയിൽ സാമ്പത്തികത്തട്ടിപ്പ്

ദുബായിൽ പൊതുമാപ്പിൽ ഇളവ് കാത്തിരിക്കുന്നവരെ ലക്ഷ്യമിട്ട് സാമ്പത്തികത്തട്ടിപ്പ് നടക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ്. കുറഞ്ഞനിരക്കിൽ താമസവിസ ലഭ്യമാണെന്ന പേരിലാണ് വ്യാജവാർത്ത കൊടുത്തിരിക്കുന്നത്. 5000 ദിർഹത്തിന് താമസവിസ ഉറപ്പാക്കാമെന്നു വാഗ്ദാനം നൽകിയാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വ്യാജ വാർത്തകൾ പരക്കുന്നത്. സർക്കാർ അധികാരികളുമായി നേരിട്ടോ അല്ലെങ്കിൽ അംഗീകൃത ഏജന്റുമാർ വഴിയോ മാത്രമേ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് ആവശ്യക്കാർ ശ്രമിക്കാവൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *