ഗൾഫ്തീരത്ത് ‘അസ്ന’ കൊടുങ്കാറ്റ് : ഉഷ്ണമേഖലാ ന്യൂനമര്‍ദം കൊടുങ്കാറ്റായി രൂപപ്പെടുന്നു.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അസ്‌ന എന്ന ഉഷ്ണ മേഖലാ കൊടുങ്കാറ്റായി മാറിയതായും ഒമാന്‍ തീരത്ത് നിന്നും 920 കിലോമീറ്റര്‍ അകലെയാണ് നിലവിലുള്ളതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഏറ്റവും അടുത്തുള്ള മഴ മേഘങ്ങളുടെ ദൂരം 760 കിലോമീറ്ററാണ്. കാറ്റിന്റെ വേഗത 30 മുതല്‍ 40 നോട്ട് വരെയാണ്.
നിലവില്‍ ഇത് ഒമാന്‍ കടലിലേക്ക്
നീങ്ങിക്കൊണ്ടിരിക്കുകയാണ്.
പാകിസ്ഥാനാണ് ‘അസ്‌ന’ എന്ന പേര് ഉഷ്ണ മേഖലാ കൊടുങ്കാറ്റിന് നല്‍കിയിരിക്കുന്നത്. വരുന്ന ആഴ്ചയുടെ തുടക്കം മുതല്‍ ഒമാനില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാവരും ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy