ബജറ്റ് എയര്‍ലൈനായ സ്‌പൈസ്‌ജെറ്റ് വിമാനം കഴിഞ്ഞ ദിവസം യാത്രക്കാരെ കയറ്റാതെ ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു പറന്നിരുന്നു. ദുബായ് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ വിമാനത്താവള അധികൃതര്‍ ചെക്ക് ഇന്‍ ചെയ്യാന്‍ പോലും സമ്മതിച്ചില്ല.
സ്‌പൈസ്‌ജെറ്റിലെ സാമ്പത്തിക പ്രതിസന്ധിയാണ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാന്‍ പറ്റാത്തതിന് കാരണം.
ദുബൈ വിമാനത്താവളത്തിന് നല്‍കേണ്ട ഫീസ് കുടിശിക വരുത്തിയതാണ് സ്‌പൈസ്‌ജെറ്റിന് തിരിച്ചടിയായത്.കുടിശിക വന്‍തോതില്‍ വര്‍ധിച്ചതോടെയാണ് എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരുടെ ചെക്ക്ഇന്‍ നിരസിച്ചത്.യാത്ര മുടങ്ങിയവര്‍ക്ക് മറ്റ് വിമാനങ്ങളില്‍ സഞ്ചരിക്കാന്‍ അവസരം നല്‍കിയെന്നും അല്ലാത്തവര്‍ക്ക് ടിക്കറ്റ് നൽകിയെന്നുമാണ് സ്‌പൈസ്‌ജെറ്റ് അധികൃതർ അറിയിച്ചത്. പ്രതിസന്ധി ഏതുവിധേനയും മറികടക്കാനുള്ള നീക്കത്തിലാണ് കമ്പനി. അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ച ജീവനക്കാരെ പിരിച്ചു വിടില്ലെന്നും പ്രതിസന്ധി മാറുന്നതോടെ ഇവരെ തിരിച്ചുവിളിക്കുമെന്നുമാണ് സ്പേസ്‌ജെറ്റ് അവകാശപ്പെടുന്നത്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF