ഷാർജയിലെ അൽ സാഫ് പരിസരത്തെ താമസസ്ഥലത്തു നിന്നും പാമ്പിനെ പിടികൂടി. അടുക്കളയിൽ പാമ്പിന്റെ സാന്നിധ്യമുള്ളതായി വീട്ടിലെ കുട്ടികളാണ് ബുധനാഴ്ച രാത്രി 8.54-ന് വിവരമറിയിച്ചതെന്ന് കൽബ സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. കുട്ടികൾ മാത്രമായിരുന്നു ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. പ്രത്യേക ഉപകരണങ്ങളുടെ സഹായത്താൽ വിദഗ്ദമായി പാമ്പിനെ പിടികൂടി. രാജ്യത്തെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തിരമായി ഇടപെടുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF