യുഎഇയിലെ പൊതുമാപ്പ്: ആയിരക്കണക്കിന് ആളുകൾക്ക് സ്പോട്ട് ഇൻ്റർവ്യൂയിലൂടെ ജോലി…

രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന പ്രവാസികൾക്ക് പൊതുമാപ്പിന് ശേഷം ഇനിയെന്ത് എന്ന് ആലോചിക്കുവാണോ? എങ്കിൽ നിങ്ങൾ ഇനി അതോർത്ത് ടെൻഷൻ ആകേണ്ട. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ശേഷം താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുകയാണ് യുഎഇയിലെ നിരവധി കമ്പനികളും സ്ഥാപനങ്ങളും. അൽ അവീറിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ടെൻ്റിൽ സ്പോട്ട് ഇൻ്റർവ്യൂ നടത്തിയിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ഈ കമ്പനികൾ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു, അവരുടെ സ്റ്റാറ്റസ് ക്രമീകരിച്ചതിന് ശേഷം അവർക്ക് യുഎഇയിൽ ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്. യുഎഇയിലെ പ്രമുഖ ഹ്യൂമൺ റിസോഴ്‌സ് ദാതാക്കളായ ട്രാൻസ്ഗാർഡ് ഗ്രൂപ്പാണ് ഇതിന് മുൻകൈ എടുത്തിരിക്കുന്നത്. ‘ഈ ദേശീയ ദൗത്യത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ കമ്പനികളിൽ ഒന്നാണ് തങ്ങളെന്ന് ട്രാൻസ്ഗാർഡ് ഗ്രൂപ്പിന്റെ സിഇഒ റാബി അതിഹ് പറഞ്ഞു. പൊതുമാപ്പ് കാലയളവിന്റെ അടുത്ത രണ്ട് മാസങ്ങളിൽ വിവിധ വ്യവസായങ്ങളിൽ കഴിയുന്നത്ര വിദഗ്ധ തൊഴിലാളികളെ നിയമിക്കാനാണ് ഇതിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണ ജോലികൾ മുതൽ ശുചീകരണ ജോലികൾ വരെയുള്ള എല്ലാ മേഖലകളിലും സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് ട്രാൻസ്ഗാർഡ് ഗ്രൂപ്പ് എന്നതിനാൽ, യുഎഇയിൽ ആയിരക്കണക്കിന് അർദ്ധ വിദഗ്ധ തൊഴിലാളികളെ നിയമിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതൊരു റിക്രൂട്ട്‌മെന്റ് ദൗത്യം മാത്രമല്ലെന്നും യുഎഇയുടെ പൊതുമാപ്പ് സംരംഭത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ഉദ്യമം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമാപ്പ് കഴിയുന്നതു വരെ റിക്രൂട്ട്‌മെന്റ് നടപടികൾ തുടരാനാണ് കമ്പനിയുടെ തീരുമാനം.യുഎഇയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ശോഭ ഡെവലപ്പേഴ്സും പൊതുമാപ്പ് പദ്ധതിയിൽ തൊഴിൽ വാഗ്ദാനവുമായി രംഗത്തുണ്ട്. ഗ്രൂപ്പിന്റെ യുഎഇയിലെ 18-ലധികം പ്രോജക്റ്റുകളിലേക്കായി 18,000 മുതൽ 20,000 വരെ ആളുകളെ ആവശ്യമുണ്ട്. പൊതുമാപ്പ് വഴി താമസം ക്രമപ്പെടുത്തി രാജ്യത്ത് തുടരാൻ താൽപര്യമുള്ളവർക്ക് മികച്ച തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യാൻ തങ്ങൾക്ക് സാധിക്കുമെന്നും ശോഭ ഡെവലപ്പേഴ്സിന്റെ ടാലന്റ് അക്വിസിഷൻ മേധാവി സമീർ ഫരീദ് പറഞ്ഞു. വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളെ മാത്രമല്ല, എക്‌സിക്യൂട്ടീവ് ജോലികളിലേക്കും തങ്ങൾക്ക് ആളുകളെ ആവശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ശരിയായ രേഖകളുള്ള തൊഴിലാളികളെ സ്വന്തമാക്കാൻ യുഎഇ സർക്കാർ വാഗ്ദാനം ചെയ്ത് പൊതുമാപ്പ് പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌പോട്ട് ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവിടെ വച്ച് തന്നെ ഓഫർ ലെറ്റർ നൽകുന്ന രീതിയിലാണ് ശോഭ ഡെവലപ്പേഴ്‌സ് കാര്യങ്ങൾ ചെയ്തിരിക്കുന്നത്. യുഎഇയിലെ പാക്കേജിംഗ് മെറ്റീരിയലുകളുടെ നിർമ്മാതാക്കളായ ഹോട്ട്പാക്കും ഈ സംരംഭത്തിൽ ചേർന്നു, അതിൻ്റെ ഫാക്ടറികളിലുടനീളം നിരവധി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. വിവിധ തസ്തികകളിലേക്ക് വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളെയാണ് കമ്പനി തേടുന്നതെന്ന് ഹോട്ട്പാക്കിലെ ഡെപ്യൂട്ടി ജനറൽ മാനേജർ മുജീബ് റഹ്മാൻ പറഞ്ഞു. സാധാരണ ജോലിക്കാരെ കൂടാതെ മെഷീൻ ഓപ്പറേറ്റർമാർ, ടെക്നിക്കൽ സപ്പോർട്ട് ജീവനക്കാർ, ഇലക്ട്രീഷ്യൻ തുടങ്ങിയ വിദഗ്ധ തൊഴിലാളികളുടെ നൂറുകണക്കിന് ഒഴിവുകളുണ്ടെന്നും പൊതുമാപ്പ് കാലാവധിയിലെ ആദ്യത്തെ 30 ദിവസം റിക്രൂട്ട്‌മെന്റ് നടപടികളുമായി തങ്ങളുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യ ദിവസം തന്നെ നിരവധി മികച്ച ജീവനക്കാരെ തങ്ങൾക്ക് കണ്ടെത്താനായതായും വരുംദിവസങ്ങളിലും ഇത് തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy