യുഎഇയിൽ ആരംഭിച്ച പൊതുമാപ്പ് പദ്ധതിയുടെ അപേക്ഷാ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ തങ്ങളുടെ താമസം നിയമവിധേയമാക്കാനും നാട്ടിലേക്ക് കൂടണയാനും നൂറ് കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്. ജീവിതം ഭദ്രമാക്കാൻ വിമാനം കയറുമ്പോൽ ഇങ്ങനെ ഒരു ജീവിതം നയിക്കേണ്ടി വരുമെന്ന് ആരും കരുതിയിട്ട് ഉണ്ടാവില്ല. പൊതുമാപ്പ് പദ്ധതി കേന്ദ്രങ്ങലിലെ ഹെൽപ് ഡെസ്ക്കുകളിലേക്ക് എത്തുന്നത് ദുരിതം പേറി ജീവിച്ച നിരവധി പ്രവാസികളും കുടുംബങ്ങളും ഉണ്ട്. പൊതുമാപ്പിലൂടെ ഇളവ് പ്രയോജനപ്പെടുത്താൻ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ ആരംഭിച്ച ഹെൽപ് ഡെസ്കിലേക്ക് സഹായം തേടിയെത്തുന്നത് നിരവധി പേരാണ്. ആറ്റിങ്ങൽ സ്വദേശി സഹോദരനുമായി ചേർന്ന് തുടങ്ങിയ കഫ്റ്റീരിയ കച്ചവടം വൻ നഷ്ടത്തിലായി. പണിക്കാർക്ക് താമസിക്കാൻ എടുത്ത റൂമിൻറെ വാടകക്ക് തൻറെ പേഴ്സണൽ ചെക്ക് കൊടുത്തത് പണി കിട്ടാൻ കാരണമായി. 15000 ത്തോലം ദിർഹം അടച്ച് ചെക്ക് ക്ലിയർ ചെയ്താലേ യാത്രാ വിലക്ക് മാറൂ. വേറെ ജോലി നോക്കാനും സാങ്കേതിക തടസ്സങ്ങൾ ഉണ്ട്. കുടുംബം പട്ടിണിയുടെ വക്കിലാണ്. കിടക്കാനും കഴിക്കാനും മാത്രം ആയാലും പോരാ, ചെക്കിൻറെ തുക കൊടുത്ത് സഹായിക്കാനും ആരേലും വേണം. നാട്ടിലൊന്ന് എത്തിക്കിട്ടിയാൽ മതി അദ്ദേഹത്തിന്. ജനിച്ച് വീണത് മുതൽ രേഖകളില്ലാത്ത ആ രണ്ടു മക്കൾക്കും പിതാവിനും നാടൊന്നണയണം. കാര്യമായ പ്രതിസന്ധികൾ ഉണ്ടായില്ല എങ്കിൽ പൊതുമാപ്പ് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ഈ പിതാവും മക്കളും. പൊതുമാപ്പിൽ നാന്നിധ്യം നൽകുന്ന സന്നദ്ധ സംഘടനകൾക്ക് പരിമിതികൾ ഏറെയാണ്. രേഖകൾ മാത്രം പോരാ സർക്കാർ ഫണ്ട് അനുവദിച്ചാണെങ്കിലും സെറ്റിൽമെൻറുകൾക്ക് മേൽനോട്ടം വഹിച്ചിട്ട് ആണെങ്കിലും ഇന്ത്യൻ എംബസിക്കും കേന്ദ്ര സർക്കാറിനും ഏറെ ഇടപെടാനുണ്ട്. അങ്ങനെ എങ്കിൽ കൂടുതൽ പേർ വലിയ ക്ലേശങ്ങൾ കൂടാതെ ഉറ്റവരിലേക്ക് മടങ്ങിയെത്തും. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ടൈപ്പിങ് സൗകര്യത്തോടുകൂടിയ ഹെൽപ് ഡെസ്കാണ് ആരംഭിച്ചിരിക്കുന്നത്. ഹെൽപ് ഡെസ്കിൻറെ സേവനം പൊതുമാപ്പ് കാലയളവിൽ ഉടനീളം ലഭ്യമാവും.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF