ഏജൻ്റുമാരുടെ ചതിയിൽപ്പെട്ട പ്രവാസി മലയാളികൾക്ക് കേരളത്തിൽ എൻആർഐ കമ്മിഷന് മുന്നിൽ പരാതി നൽകാം. വിസിറ്റ് വിസയിലെത്തി വാഗ്ദാനം ചെയ്ത ജോലി കിട്ടാതെ അനധികൃതമായി താമസം ആക്കിയവർ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലെത്തി പരാതി നൽകണം. നാട്ടിലേക്ക് തിരിച്ച് എത്തിയാൽ ഏജന്റുമാർക്ക് കൊടുത്ത തുക തിരികെ ലഭിക്കില്ലെന്ന ഭീതിയിലാണ് പലരും പോകാൻ മടിക്കുന്നത്. എന്നാൽ, അത്തരത്തിൽ ആകുലതകൾ മാറ്റിവെച്ച് പൊതുമാപ്പിലൂടെ നാട്ടിലെത്തി എൻആർഐ കമ്മിഷന് മുന്നിൽ പരാതി കൊടുക്കണമെന്ന് യുഎഇയിലെ അഭിഭാഷകരും സാമൂഹിക പ്രവർത്തകരുമടങ്ങിയ നിയമസഹായവേദി ഓർമ്മിപ്പിക്കുന്നു. നൂറ് കണക്കിന് പ്രവാസി മലയാളികളാണ് സന്ദർശക വിസയിലെത്തി ചതിക്കപ്പെട്ടത്. ഇവരുടെയൊക്കെ പരാതികൾ ഇന്ത്യൻ അസോസിയേഷനുകളിലും കോൺസുലേറ്റിലും ലഭിച്ചിട്ടുള്ളത്. കോൺസുലേറ്റിൽ നൽകിയ പരാതികളിൽ കാര്യമായ അന്വേഷണങ്ങളോ ഇടപെടലുകളോ നടക്കുന്നില്ലെന്നും പരാതിക്കാർ പറയുന്നു. രണ്ട് ലക്ഷം രൂപ വരെ കേരളത്തിലെ ഏജന്റുമാർക്ക് നൽകിയാണ് സ്ത്രീകളടക്കമുള്ളവർ യുഎഇയിലെത്തിയിട്ടുള്ളത്. സന്ദർശക വിസ നൽകി തൊഴിൽ വിസയെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് വന്നവരുമുണ്ട്. ആഹാരവും താമസ സൗകര്യം പോലും നൽകാതെ ഏജന്റുമാരുടെ ചതിയിൽപ്പെട്ട മലയാളികൾ പാർക്കുകളിലും നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളിലും മറ്റും കഴിയുന്ന ദുരിതപൂർണമായ സാഹചര്യവുമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
Uncategorized
ഏജൻ്റുമാരുടെ വഞ്ചനയിൽപ്പെട്ട പ്രവാസികൾക്ക് തുണയായി അധികൃതർ; പരാതി നൽകാൻ ചെയ്യേണ്ടത്…