
യുഎഇയിൽ യുവാവിനെ കഴുതയെന്നു വിളിച്ച് മർദ്ദിച്ചു, പ്രതികൾക്ക് ശിക്ഷ ഇങ്ങനെ
യുഎഇയിൽ യുവാവിനെ കഴുതയെന്നു വിളിച്ച് മർദ്ദിച്ച പ്രതികൾക്ക് പിഴയിട്ട് അധികൃതർ. വാഹനം ശരിയായരീതിയിൽ പുറകോട്ടെടുക്കാൻ സാധിക്കാതെ വന്നപ്പോൾ തൊട്ടടുത്തുള്ള വാഹനത്തിൻ്റെ ഡ്രൈവറെ കഴുതയെന്നും വിഡ്ഢിയെന്നുംവിളിച്ച് അപമാനിച്ചു. സംഭവത്തിൽ പ്രവാസികളായ രണ്ട് അറബ് യുവാക്കൾക്ക് 1000 ദിർഹം വീതം പിഴവിധിച്ച് കോടതി. പൊതുറോഡിൽ വെച്ച് ശാരീരികമായി മർദ്ദിച്ചതിനും കൂടിയാണ് കോടതി പിഴ വിദിച്ചത്. ഇതുകൂടാതെ, കോടതിച്ചെലവുനൽകാനും ഉത്തരവിട്ടു. റാസൽഖൈമയിലെ ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകൾക്കായുള്ള ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് പിഴ വിധിച്ചത്. മർദ്ദനത്തിരയായ 44-കാരനായ ജോർദാൻകാരൻ അപകീർത്തിക്കുറ്റമാരോപിച്ച് കേസ് ഫയൽചെയ്തതിനെത്തുടർന്നാണ് നടപടി. ഗതാഗതതടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനം നിർത്തിയെന്നും അത് മാറ്റണമെന്നും ഡ്രൈവറോട് ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. ഇദ്ദേഹം വാഹനം പുറകോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ ഇദ്ദേഹത്തെ കളിയാക്കുകയും ചീത്തവിളിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ആ സമയത്ത് പൊലീസ് പെട്രോളിങ് സ്ഥലത്തെത്തിയതാണ് യുവാവിന് തുണയായത്. ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിലല്ല ഇയാൾ വാഹനംനിർത്തിയതെന്ന് പൊലീസിന് ബോധ്യമാവുകയായിരുന്നു. തുടർന്നാണ് യുവാവിന്റെ പരാതിയിൽ രണ്ട് അറബ് യുവാക്കളുടെ പേരിൽ പൊലീസ് കേസെടുത്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)