മലയാളികളുടെ ഏറെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി അഥവാ ചാള. പൊരിച്ചും കറിവച്ചും തോരനായും മത്തിയെ രൂപം മാറ്റി മലയാളികൾ അകത്താക്കും. എന്നാൽ റോക്കറ്റ് പോലെ വില കുതിച്ചുയർന്നാലോ? മലയാളികളായ പ്രവാസികളുടെ ചെറിയ ആശ്വാസം നമ്മുടെ നാട്ടിലെ മീനൊക്കെ അവിടെയും ലഭിക്കും എന്നുള്ളത് കൊണ്ടാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ചൂട് കൂടിയതോടെ മീനിൻ്റെ വില കുതിച്ച് ഉയർന്ന്. ഇഷ്ട മത്സ്യങ്ങൾ വാങ്ങണമെങ്കിൽ കീശ കാലിയാകുന്ന അവസ്ഥയാണ്. യുഎഇയിൽ മത്തിക്ക് പൊള്ളുന്ന വിലയാണ്. രാജ്യത്തെ ല സൂപ്പർ – ഹൈപ്പർ മാർക്കറ്റുകളിലും മത്തി കിട്ടാനില്ല. മത്തിക്ക് കിലോഗ്രാമിന് 20 ദിർഹത്തോളം എത്തിയപ്പോൾ ആവശ്യക്കാർ കുറഞ്ഞു. ഇതോടെ വിൽപ്പനക്കാർ മത്തി വിൽപനയ്ക്ക് വയ്ക്കുന്നതിൽ നിന്ന്ക പിന്നോട്ട് പോയി. ഏറെ കാലത്തിന് ശേഷമാണ് മത്തി യുഎഇ വിപണിയിൽ നിന്ന് അപ്രത്യക്ഷതമായതെന്ന് പ്രവാസികൾ പറയുന്നു. അതേസമയം, അയല ഉൾപ്പെടെയുള്ള മീനുകൾക്കും മാർക്കറ്റിൽ തീ വിലയാണ്. ഫാമിൽ വളർത്തുന്ന ചെമ്മീനിന് കിലോയ്ക്ക് 46 ദിർഹത്തിൽ കൂടുതലാണ് പ്രമുഖ ഹൈപ്പർമാർക്കറ്റുകളിൽ ഈടാക്കുന്ന വില. മീഡിയം വലിപ്പമുള്ള അയലയ്ക്ക് കിലോയ്ക്ക് 20 ദിർഹം, അയക്കൂറ(നെയ് മീൻ) കിലോയ്ക്ക് 65 ദിർഹം, നൈൽ പെർച്–43 ദിർഹം എന്നിങ്ങനെ പോകുന്ന വില. ചൂട് കാലമായതിനാൽ മത്സ്യ ലഭ്യത കുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണം. ഇത്തവണത്തെ വേനൽക്കാലം തുടങ്ങിയത് മുതൽ മത്സ്യങ്ങൾക്ക് വിലക്കൂടുതലാണ്. ഒമാനിൽ നിന്നാണ് ദുബായിലേക്ക് പ്രധാനമായും മത്സ്യം എത്തുന്നത്. പ്രത്യേകിച്ച് മത്തി. മലയാളികളിൽ ഭൂരിഭാഗവും മത്തി പ്രേമികളായതിനാൽ വൻ തോതിൽ ഇവിടെ വിറ്റഴിക്കപ്പെടുന്നു. ഇതര ഇന്ത്യൻ സംസ്ഥാനക്കാരും ഫിലിപ്പീൻസ്, ഈജിപ്ത് സ്വദേശികളും അടുത്തകാലത്തായി യഥേഷ്ടം മത്തി കഴിക്കുന്നുണ്ട്. നേരത്തെ കിലോയ്ക്ക് നാല് മുതൽ അഞ്ച് ദിർഹം വരെയുണ്ടായിരുന്ന മത്തിക്ക് ഏതാണ്ട് ഒരുവർഷത്തിലേറെയായി കിലോയ്ക്ക് പത്ത് ദിർഹത്തിൽ കൂടുതലാണ്. ദുബായിലെ മത്സ്യ മാർക്കറ്റുകളിൽ മത്തിയുണ്ടെങ്കിലും വിലക്കൂടുതലാണ്. തണുപ്പുകാലം വന്നാൽ മത്സ്യങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് മത്സ്യപ്രിയർ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
Uncategorized
യുഎഇയിൽ മത്തി തൊട്ടാൽ പൊള്ളും !!! വിലവിവരങ്ങൾ ഉൾപ്പടെ