പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് തിരിച്ചുവരാനാകുമോ?അറിയിപ്പുമായി അധികൃതർ

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് തിരിച്ചുവരാനാകുമോ എന്ന വിഷയത്തിൽ വ്യക്തത വരുത്തി അധികൃതർ. പൊതുമാപ്പ് കിട്ടി രാജ്യം വിടുന്നവർക്ക് ആജീവനാന്ത വിലക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐ‍ഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. പല ജിസിസി രാജ്യങ്ങളിലും വീസ നിയമം ലംഘിച്ച് പൊതുമാപ്പിൽ രാജ്യം വിട്ടാൽ പിന്നീട് തിരിച്ചുവരാനാകില്ല. കഴിഞ്ഞ പൊതുമാപ്പിന് യുഎഇ നിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്തവണ നിയമപരമായ വീസയിൽ എപ്പോൾ വേണമെങ്കിലും യുഎഇയിലേക്കു തിരിച്ചു വരാം എന്ന് വ്യക്തമാക്കിയിട്ടുണ്ട് .
താമസവീസ നിയമം ലംഘിച്ചവർക്ക് പിഴയും നിയമ നടപടികളും പൂർണമായി ഒഴിവാക്കിയാണ് പൊതുമാപ്പ് അനുവദിക്കുന്നത്. വീസ രേഖകൾ നിയമപരമാക്കിയാൽ രാജ്യത്തു തുടരാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ ഒരു തരത്തിലുമുള്ള വിലക്ക് നേരിടില്ലെന്ന ഉറപ്പ് അനധികൃത താമസക്കാർക്ക് നൽകണമെന്നും നിർദേശത്തിലുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy