വി​സി​റ്റ്​ വി​സ​ക്കാ​ർ ഇക്കാര്യം ശ്രദ്ധിക്കാതെ ടി​ക്ക​റ്റെ​ടു​ക്ക​രു​ത് ? കാരണം

യുഎഇയിൽ വി​സി​റ്റ്​ വി​സ​യിൽ വന്ന ശേഷം പൊ​തു​മാ​പ്പി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം. വി​സി​റ്റ്​ വി​സ​യിൽ വന്ന ശേഷം പൊ​തു​മാ​പ്പി​ന്​ അ​പേ​ക്ഷി​ക്കു​ന്നവർ എ​ക്സി​റ്റ്​ പാ​സ്​ ല​ഭി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ടി​ക്ക​റ്റ് എടുക്കരുതെന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ് ദു​ബായ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് അ​ധി​കൃ​ത​ർ (ജിഡിആ​ർഎ​ഫ്എ). ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തിന് സ​മ​യ​മെ​ടു​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ്. 48 മ​ണി​ക്കൂ​ർ​ വ​രെ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​കാ​ൻ എ​ടു​ത്തേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ക്സി​റ്റ്​ പാ​സ്​ ല​ഭി​ക്കു​ന്ന​തി​ന്​ ടി​ക്ക​റ്റ്​ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ൽ അ​വീ​റി​ൽ സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്ര​ത്തി​ൽ പ​ല​രും വി​മാ​ന ടി​ക്ക​റ്റു​മാ​യി പൊ​തു​മാ​പ്പ്​ അ​പേ​ക്ഷി​ക്കാ​നെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​ധി​കൃ​ത​ർ വ്യക്തമാക്കിയത്. എന്നാൽ റ​സി​ഡ​ൻറ് വി​സ​യു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക്​ എ​ക്സി​റ്റ്​ പാ​സ്​ ല​ഭി​ക്കാ​ൻ കു​റ​ഞ്ഞ സ​മ​യം മ​തി​യാ​കും. കാ​ര​ണം ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ സിസ്റ്റ​ത്തി​ൽ ഉ​ണ്ടായിരിക്കുന്നതിനാലാണ്. ദു​ബാ​യി​ൽ 86 ആ​മി​ർ സെ​ൻറ​റു​ക​ളും ജിഡിആ​ർഎ​ഫ്എ അ​ൽ അ​വീ​ർ സെ​ൻറ​റി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ആ​യി​ര​ത്തി​ലേ​റെ പേ​ർ ഇ​ള​വ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്​. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വേ​ഗ​ത്തി​ൽ ​ത​ന്നെ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ​ ശ്ര​മി​ക്ക​ണ​മെ​ന്നും അ​വ​സാ​ന നി​മി​ഷ​​ത്തി​ലേ​ക്ക്​ കാ​ത്തി​രി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ൽ അ​വീ​റി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം ടെ​ൻറു​ക​ൾ​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ എം​ബ​സി, ദു​ബായ് ഇന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ എ​ന്നി​വ​യും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്​. സം​ശ​യ​നി​വാ​ര​ണ​ത്തി​ന്​ ജിഡിആ​ർഎ​ഫ്എ​യു​ടെ കാ​ൾ സെ​ൻറ​ർ ന​മ്പ​റാ​യ 8005111 ൽ ​വി​ളി​ക്കാം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy