യുഎഇയിൽ ഭക്ഷ്യ സുരക്ഷ നിയമം ലംഘിച്ച റസ്റ്ററൻറ് അധികൃതർ അടച്ചുപൂട്ടി. അബുദാബി ഖാലിദിയ മേഖലയിൽ പ്രവർത്തിക്കുന്ന ആമിർ അൽ ഷാം റസ്റ്ററൻറ് ആൻഡ് ഗ്രില്ലാണ് അബുദാബി കാർഷിക ഭക്ഷ്യ സുരക്ഷാ അതോറിറ്റി (ADAFSA) അടച്ചുപൂട്ടിയത്. ഭക്ഷ്യ സുരക്ഷയിലും ഉപഭോക്തൃ ആരോഗ്യത്തിലും ഭീഷണിയാവുന്ന വിധത്തിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. അബുദാബി എമിറേറ്റിലെ ഭക്ഷണവും അതുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും സംബന്ധിച്ച 2008 ലെ നിയമം (2) റസ്റ്ററൻറ് ലംഘിക്കുന്നതായി കണ്ടെത്തി. കൂടാതെ, അതിൻറെ പ്രവർത്തനവും നടപടികളും പൊതുജനാരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുന്നുവെന്നും പറഞ്ഞു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF