വിമാന ടിക്കറ്റ് ബുക്കിംഗ് ലളിതമാക്കുന്ന സാങ്കേതികവിദ്യയായ ന്യൂ ഡിസ്ട്രിബ്യൂഷന്‍ കാപ്പബിലിറ്റി (എന്‍ഡിസി) അവതരിപ്പിച്ച് എയർ ഇന്ത്യ. ഇതോടെ ഈ സാങ്കേതിക വിദ്യ പുറത്തിറക്കുന്ന ആദ്യ ഇന്ത്യന്‍ എയര്‍ലൈനായി എയര്‍ ഇന്ത്യ മാറി. പുതിയ സംവിധാനത്തിലൂടെ വിമാന ടിക്കറ്റുകളും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നതില്‍ വലിയ മാറ്റം സൃഷ്ടിക്കും. ഈ പുതിയ സാങ്കേതികവിദ്യ വഴി വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ് ആവശ്യങ്ങള്‍ക്കുള്ള യാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമായ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. കൂടാതെ യാത്രക്കാര്‍ക്ക് വൈവിധ്യമാര്‍ന്ന ഓഫറുകളും സേവനങ്ങളും ഇത് വഴി ലഭിക്കും. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും എന്ന് എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ വിമാന സര്‍വ്വീസുകളുടെ ആഗോള സംഘടനയായ അയാട്ടയുടെ പിന്തുണയുള്ളതാണ് എന്‍ഡിസി സംവിധാനം. പ്രത്യേക നിരക്കിലുള്ള വിമാന സര്‍വ്വീസുകള്‍, അനുയോജ്യമായ പാക്കേജുകള്‍ എന്നിങ്ങനെയുള്ള വിപുലമായ സേവനങ്ങളിലേക്ക് ട്രാവല്‍ ഏജന്‍റുമാര്‍ക്ക് പ്രവേശനം ലഭിക്കുമെന്നതാണ് എന്‍ഡിസിയുടെ പ്രധാന പ്രത്യേകത. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF