യുഎഇയിലെ പൊ​തു​മാ​പ്പ്​: സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാം

യുഎഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പിൽ​ വി​സ നി​യ​മ​ലം​ഘ​ക​രെ കൂ​ടാ​തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പി​ഴ ഇ​ള​വി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ മാ​ന​വ വി​ഭ​വ ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൊ​ഴി​ൽ ക​രാ​റു​ക​ൾ മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടതോ അല്ലെങ്കിൽ ​വർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ ആയ അ​ഡ്​​മി​നി​സ്ട്രേ​റ്റി​വ്​ ത​ല​ത്തി​ലു​ള്ള പി​ഴ​ത്തു​ക ഒ​ഴി​വാ​ക്കു​ന്നതിനായി ആ​നം​സ്റ്റി സെ​ൻറ​റു​ക​ളി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വി​സ നി​യ​മം ലം​ഘി​ച്ച്​ രാജ്യത്ത് താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ്റ്റാ​റ്റ​സ്​ നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​പ​ര​മാ​യ പി​ഴ​ക​ൾ ഒ​ഴി​വാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ മ​ന്ത്രാ​യ​ലം പ്ര​ഖ്യാ​പി​ച്ച നാ​ല്​ സേ​വ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ന​ൽ​ക​ൽ, പു​തു​ക്ക​ൽ, റ​ദ്ദാ​ക്ക​ൽ, ഉ​പേ​ക്ഷി​ച്ച കേ​സു​ക​ളി​ലു​ള്ള പ​രാ​തി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളാ​ണ്​ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന​ത്. കാ​ലാ​വ​ധി​ക​ഴി​ഞ്ഞ വ​ർ​ക്ക് ​പെ​ർ​മി​റ്റോ റ​സി​ഡ​ന്റ്സ് വി​സ​യോ ഉ​ള്ള വ്യ​ക്​​തി​ക​ൾ ഉ​ൾ​പ്പെ​ടെ സ്റ്റാ​റ്റ​സ്​ സെ​റ്റി​ൽ​മെ​ൻറി​ന്​ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും തൊ​ഴി​ൽ ഉ​പേ​ക്ഷി​ക്ക​ൽ പ​രാ​തി​ക​ൾ ഫ​യ​ൽ ചെ​യ്ത ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ർ​ക്കും ഈ ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy