നോൽ കാർഡ് വീട്ടിൽ വെച്ച് മറന്ന് പോകാറുണ്ടോ? ഇനി അത്തരം സന്ദർഭങ്ങൾ ഉണ്ടാകാതെയിരിക്കാൻ ഇതാ ഒരു വഴി. നിങ്ങൾക്ക് ഒരു സാംസങ് ഫോൺ ഉണ്ടെങ്കിൽ, നിങ്ങളുടെ കാർഡ് ഡിജിറ്റൈസ് ചെയ്യാനും ഫോണിലൂടെ പണമടയ്ക്കാനും കഴിയും. ഈ വർഷം ആദ്യം റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) സാംസങ് ഗൾഫ് ഇലക്ട്രോണിക്‌സും തമ്മിൽ കരാർ ഒപ്പിട്ടതിനെ തുടർന്നാണ് ഇത് സാധ്യമായത്.
നോൽ കാർഡ് എങ്ങനെ ഡിജിറ്റൈസ് ചെയ്യാം?
ആദ്യം, നിങ്ങൾ നോൽ പേ ആപ്പ് ഡൗൺലോഡ് ചെയ്യണം
ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, ലോഗിൻ ചെയ്യാൻ നിങ്ങളുടെ യുഎഇ പാസ് ആപ്പുമായി ഇത് ലിങ്ക് ചെയ്യാം.
തുടർന്ന്, ‘Get my Nol card’ എന്നതിൽ ടാപ്പ് ചെയ്യാം.
നോൽ കാർഡ് ഡിജിറ്റിലൈസ് ചെയ്യാനുള്ള ഓപ്ഷൻ കാണാം, നിങ്ങളുടെ കയ്യിൽ ഫിസിക്കൽ കാർഡ് ഉണ്ടെന്ന് ഉറപ്പാക്കുക!
ഇതിനുശേഷം, ഫോണിൻ്റെ പുറക് വശത്ത് നിങ്ങളുടെ നോൽ കാർഡ് പിടിക്കാൻ നിർദ്ദേശിക്കും. ആപ്പ് ആവശ്യപ്പെടുന്നത് വരെ നിങ്ങൾ അത് സ്ഥലത്ത് സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക.
ഏറ്റവും ഒടിവിലായി നിങ്ങളുടെ ഫോണിന് പിന്നിൽ നിന്ന് കാർഡ് നീക്കം ചെയ്യാൻ ആപ്പ് നിങ്ങളോട് നിർദ്ദേശിക്കും. മുഴുവൻ പ്രക്രിയയും നടക്കാനും നിങ്ങളുടെ കാർഡ് ഡിജിറ്റലൈസ് ചെയ്യാനും കുറച്ച് സമയം എടുത്തേക്കാം.
ഈ പ്രക്രിയ പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ ഫിസിക്കൽ കാർഡ് അസാധുവാകുമെന്ന കാര്യം ശ്രദ്ധിക്കുക. https://www.rta.ae/wps/portal/rta/ae/public-transport/nol/choose-nol