യുഎഇയിൽ ലൈസൻസ് വീണ്ടെടുക്കാനും ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാനുള്ള അവസരം ഉടൻ അവസാനിക്കും

യുഎഇയിൽ ലൈസൻസ് വീണ്ടെടുക്കാനും ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാനുള്ള അവസരം ഒരുക്കി അധികൃതർ. അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിലൂടെയാണ് (അഡിഹെക്സ്) ലൈസൻസും ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത് . പൊലീസിലെ ഫോളോ-അപ്പ് ആൻഡ് ആഫ്റ്റർ കെയർ വകുപ്പിന്റെ സംരംഭത്തിലൂടെ ഞായറാഴ്ചവരെയാണ് ഇതിനായി സൗകര്യമുള്ളത്. എട്ടു മുതൽ 23 ബ്ലാക്ക് പോയിന്റുകൾവരെയുള്ള ലൈറ്റ് വെഹിക്കിൾ ഡ്രൈവർമാർക്ക് സേവനം പ്രയോജനപ്പെടുത്താമെന്ന് വകുപ്പുമേധാവി ബ്രിഗേഡിയർ അഹമ്മദ് ജുമാ അൽ ഖൈലി വ്യക്തമാക്കി. ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിന് 800 ദിർഹവും റദ്ദാക്കിയ ലൈസൻസുകൾ വീണ്ടെടുക്കുന്നതിന് 2400 ദിർഹവുമാണ് നൽകേണ്ടത്. അഡിഹെക്സിലെ ആയുധ പ്രദർശന വിഭാഗത്തിലെ ഏഴാം കൗണ്ടറിലാണ് ഈ സേവനം ലഭിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy