Posted By ashwathi Posted On

യുഎഇയിൽ 2 സാലിക്ക് ടോൾ ഗേറ്റുകൾ കൂടി വരുന്നു; ഓരോ ഗേറ്റ് കടക്കുമ്പോഴും എത്ര ചിലവാകും? നിരക്ക് ഇനിയും കൂടുമോ?

യുഎഇയിൽ 2 സാലിക്ക് ടോൾ ഗേറ്റുകൾ കൂടി വരുന്നു. ഈ വർഷം നവംബറോടെയാണ് രണ്ട് സാലിക് ​ഗേറ്റുകൾ വർത്തന ക്ഷമമാകുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം 8 ൽ നിന്ന് 10 ആയി ഉയരും.അൽ ഖെയിൽ റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലാണ് സാലിക്ക് വരുന്നത്. അൽ ഖെയിൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്, ഷെയ്ഖ് സായിദ് റോഡിൽ അൽ മെയ്ദാനും ഉം അൽ സെയ്ഫ് സ്ട്രീറ്റിനിടയിലെ അൽ സഫ സൗത്തിലുമാണ് പുതിയ സാലിക് ടോൾ സ്ഥാപിക്കുന്നത്. ദുബായിലെ പ്രധാന ഹൈവേകളിൽ റോഡ് ഉപയോഗത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ടോൾ ആണ് സാലിക് ഗേറ്റുകൾ. റോഡുകളിലെ ഗതാഗത നിലവാരം ഉയർത്തുന്നതിനുളള വരുമാനം വ‍ർധിപ്പിക്കുന്നതിനും ഗതാഗതതടസ്സം കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് 2007 ൽ എമിറേറ്റിൽ സാലിക്ക് ​ഗേറ്റുകൾ സ്ഥാപിച്ചത്. ഈ ഗേറ്റുവഴി കടന്നുപോകുമ്പോൾ ഓരോ യാത്രയ്ക്കും സാലിക്ക് കാ‍ർഡുകളിൽ നിന്ന് നാല് ദിർഹം ഈടാക്കും. അൽ ബർഷ, അൽ ഗർഹൂദ് ബ്രിഡ്ജ്, അൽ മക്തൂം ബ്രിഡ്ജ്, അൽ മംമ്സാർ സൗത്ത്, അൽ മംമ്സാർ നോർത്ത് അൽ സഫ,എയർ പോർട്ട് ടണൽ, ജബൽ അലി, എന്നിവയാണ് ദുബായിൽ നിലവിലുളള മറ്റ് 8 സാലിക് ഗേറ്റുകൾ. ദുബായിൽ ടോൾ ഗേറ്റുകൾ കൂടുതലുളളത് തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലാണ്. ഷാർജയിൽ താമസിച്ച് ദുബായ് ജബൽ അലിയിൽ ജോലി ചെയ്യുകയും ചെയ്യുന്ന വ്യക്തി ആണെങ്കിൽ ഷെയ്ഖ് സായിദ് റോഡിലൂടെയാണ് യാത്രയെങ്കിൽ അഞ്ച് സാലിക്ക് ഗേറ്റുകൾ കടക്കണം. തിരിച്ചും സമാന രീതിയിലാണ് യാത്രയെങ്കിൽ ഒരു ദിവസം 40 ദിർഹം സാലിക്ക് ടോളിനായി മാറ്റിവയ്ക്കേണ്ടിവരും. അതേസമയം ടോൾ ഒഴിവാക്കി അൽ മെയ്ദാൻ സ്ട്രീറ്റ്, ഉം അൽ ഷെയ്ഫ് സ്ട്രീറ്റ് വഴി പോകുന്നവർക്കും നവംബർ മുതൽ സാലിക്ക് ടോൾ നൽകേണ്ടിവരും. സാലിക് ഗേറ്റുകൾ വഴി കടന്നുപോകുന്ന ടാക്സി യാത്രകൾക്കും സ്വാഭാവികമായും ചെലവ് കൂടും. ഓരോ സാലിക്ക് ഗേറ്റിലൂടെ പോകുമ്പോഴും നാല് ദിർഹമാണ് നിലവിൽ നൽകുന്നതെങ്കിൽ പുതിയ രണ്ട് സാലിക്ക് ഗേറ്റുകൾ വരുന്നതോടെ നിരക്കിൽ വർധനവ് വരുത്തുന്ന കാര്യം ദുബായ് റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി പരിഗണിക്കുന്നുണ്ട്. ഡൈനാമിക് പ്രൈസിങ് നടപ്പിലാക്കാനാണ് ദുബായ് ആർടിഎ ആലോചിക്കുന്നത്. അതായത് തിരക്കുളള മണിക്കൂറുകളിൽ സാലിക്ക് ടോൾ നിരക്കിൽ വർധനവ് ഉണ്ടാകാൻ സാധ്യത ഏറെയാണ്.  യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *