നടക്കുന്നതിനിടെ വിഡിയോ എടുക്കാൻ ശ്രമിച്ച് ആരാധിക; പോസ് ചെയ്ത് നിറചിരിയോടെ യൂസഫലി

വിനയാന്വിതമായ പെരുമാറ്റം കൊണ്ടും വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ഒപ്പം വീഡിയോ എടുക്കാൻ തിരക്കിട്ട് ഓടുന്ന യുവതിക്കൊപ്പെ സെൽഫി എടുത്ത് എംഎ യൂസഫലി. സമൂഹ മാധ്യമങ്ങളിൽ യൂസഫലിക്ക് ഒപ്പം ഫോട്ടോ എടുക്കാൻ തിരക്കിട്ട് ഓടുന്ന യുവതിയെ വീഡിയോയിൽ കാണാം. ഇത് ശ്രദ്ധിച്ച യൂസഫലി പെൺകുട്ടിയെ ഫോട്ടോ എടുക്കാൻ ക്ഷണിക്കുകയും അവരോടൊപ്പം പോസ് ചെയ്യുകയുമായിരുന്നു. അബുദാബിയിൽ നിന്നുളള സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യുഎഇയിൽ താമസിക്കുന്ന റാസ ചന്ദ്രശേഖരൻ പുതുരുത്തിയാണ് വിഡിയോ പങ്കുവച്ചത്. അബുദാബിയിലെ ഷോപ്പിങ് കോംപ്ലക്സിലൂടെ വളരെ സാധാരണക്കാരനായി നടന്നു നീങ്ങുന്ന യുസഫലിയെ കണ്ടാണ് ഇവർ വിഡിയോ എടുക്കാനായി ഓടിച്ചെന്നത്. രണ്ട് സുരക്ഷാ ജീവനക്കാർ മാത്രമാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. ഇവരുടെ ശ്രമം കണ്ട് നടത്തം നിർത്തി ഒപ്പം നിന്ന് വരൂ സെൽഫിയെടുക്കൂ എന്നു പറഞ്ഞാണ് യൂസഫലി ആരാധികയെ ഞെട്ടിച്ചത്. വാക്കുകളേക്കാൾ പ്രവർത്തികൊണ്ട് സംസാരിക്കുന്ന ഈ ‘എളിയ കോടീശ്വരനെ’ കണ്ടതിൽ സന്തോഷമുണ്ടെന്നും അല്ലാഹു അദ്ദേഹത്തിന് ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെയെന്നും പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മനുഷ്യത്വം എന്നത് അനുഗ്രഹവും അന്തസുമാണെന്നും യൂസഫലി തങ്ങളുടെ അനുഗ്രഹമാണെന്നും ഇവർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Watch video

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy