
എമിറേറ്റിൽ ഇനി ഹലാ ടാക്സി യാത്രകൾക്കായി വാട്‌സാപ്പിലൂടെയും ബുക്ക് ചെയ്യാം
ദുബായ്: എമിറേറ്റിൽ ഹലാ ടാക്സി യാത്രകൾക്കായി ഇനി വാട്‌സാപ്പിലൂടെയും ബുക്ക് ചെയ്യാമെന്ന് ഹാല സി.ഇ.ഒ. ഖാലിദ് നുസൈബഹ് പറഞ്ഞു. ഓൺലൈൻ ബുക്കിങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കാനാണ് പുതിയനീക്കം. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും (ആർ.ടി.എ.) കരീമിന്റെയും സംയുക്ത സംരംഭമാണ് ഹലാ. യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഏറ്റവും സൗകര്യപ്രദമായ മാർഗമായതിനാൽ വാട്‌സാപ്പിലൂടെ കൂടുതൽ ആളുകളിലേക്ക് സേവനം എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വാട്‌സാപ്പ് നമ്പറിലേക്ക് (97142528294) ‘ഹായ്’ എന്ന സന്ദേശമയച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ബുക്കിങ് നടപടികൾ ആരംഭിക്കാം. ഇടവേളകളില്ലാതെ 24 മണിക്കൂറും സേവനം ലഭ്യമാണ്. കാർഡ് ഉപയോഗിച്ചും യാത്രാനിരക്ക് അടയ്ക്കാം. നിലവിൽ 12,000 ടാക്സികൾ ഹാലയുടെ വാഹനനിരയിലുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)