
മലയാളി വിദ്യാര്‍ഥിയെ യുഎഇയിൽ കാണാനില്ലെന്ന് പരാതി
യുഎഇയിൽ സ്കൂൾ വിദ്യാർഥിയെ കാണാതായി. ഷാർജ പെയ്സ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അബ്ദുൽ മാലിക്കിനെയാണ് (16) കാണാതായത്. തിരുവനന്തപുരം വർക്കല സ്വദേശികളായ അനസിന്റെയും സുലേഖയുടെയും മകനാണ്. ബുധനാഴ്ച രാവിലെ ഏഴുമണിമുതലാണ് മകനെ കാണാതായതെന്ന് പിതാവ് അനസ് പറഞ്ഞു.ദുബായ് അൽഖൂസിലാണ് കുടുംബം താമസിക്കുന്നത്. ശനിയാഴ്ച അബ്ദുൽ മാലിക് സ്കൂളിൽ പോയിരുന്നില്ല. രാവിലെ ആരോടും പറയാതെ താമസിക്കുന്ന സ്ഥലത്തുനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കറുത്ത ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. മകനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് അനസ് ദുബായ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)