ഇ പി ജയരാജൻ ഇന്നലെ കരിപ്പൂരിൽ നിന്ന് ഇൻഡിഗോവിമാനത്തിൽ യാത്ര ചെയ്തു. സീതാറാം യച്ചൂരിയുടെ മരണവിവരം അറിഞ്ഞാണ് ഇൻഡിഗോയിൽ യാത്ര ചെയതത്. ഇന്നലെ രാത്രി 10.35 നുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്ര.
2022 ജൂണിൽ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഉണ്ടായ കയ്യാങ്കളിക്കു ശേഷമാണ് ഇൻഡിഗോ കമ്പനി ഇ.പി.ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ജയരാജന് മൂന്നാഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയുമായിരുന്നു വിലക്ക്. യാത്രാവിലക്കിൽ പ്രതിഷേധിച്ചാണ് ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്നു ജയരാജൻ പ്രഖ്യാപിച്ചത്. ഇൻഡിഗോ പരസ്യമായി മാപ്പ് പറയാതെ തീരുമാനം മാറ്റില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്ക് ഏർപ്പെടുത്തിയതിലും കൂടുതൽ കാലമായിരുന്നു അവരെ പിടിച്ചു തള്ളിയ ജയരാജനുള്ള വിലക്ക്.
ഇതിൽ പ്രതിഷേധിച്ചാണ് വിലക്ക് കാലാവധി കഴിഞ്ഞിട്ടും ജയരാജൻ ഇൻഡിഗോയിലെ യാത്ര ഒഴിവാക്കിയത്.
*യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം* *അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക*
https://chat.whatsapp.com/KvbUGfuXecq55K3RpWtTRU