യുഎഇയിൽ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യത്തിനായി ​ ഡി.ടി.സിയു​ടെ 300 ടാ​ക്സി​ക​ൾ​കൂ​ടി

ദു​ബൈ: എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ​പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​ൻ (ഡി.​ടി.​സി) 300 ടാ​ക്സി കാ​റു​ക​ൾ കൂ​ടി ഉ​ട​ൻ നി​ര​ത്തി​ലി​റ​ക്കും. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ന​ട​ത്തി​യ ലേ​ല​ത്തി​ൽ​ പു​തു​താ​യി 300 ന​മ്പ​ർ പ്ലേ​റ്റു​ക​ൾ​ക്ക്​ കൂ​ടി അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ഡി.​ടി.​സി അ​റി​യി​ച്ചു. ഇ​തി​ൽ 25 ശ​ത​മാ​നം ഇ​ല​ക്​​ട്രി​ക്​ ടാ​ക്സി​ക​ൾ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ഇ​തോ​ടെ ഡി.​ടി.​സി ടാ​ക്സി കാ​റു​ക​ളു​ടെ എ​ണ്ണം 6000 ആ​യി ഉ​യ​രും. കൂ​ടാ​തെ ഈ ​മേ​ഖ​ല​യി​ൽ വി​പ​ണി വി​ഹി​തം 46 ശ​ത​മാ​ന​മാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്യും. എ​മി​റേ​റ്റി​ലെ സു​സ്ഥി​ര​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ഗ​താ​ഗ​ത​ത്തി​നാ​യു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം നി​റ​വേ​റ്റാ​ൻ ഇ​ത് ഡി.​ടി.​സി​യെ സ​ഹാ​യി​ക്കും.
ടാ​ക്സി കാ​റു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തോ​ടെ 10 കോ​ടി ദി​ർ​ഹ​മി​ന്‍റെ അ​ധി​ക വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ്​ ഡി.​ടി.​സി​യു​ടെ പ്ര​തീ​ക്ഷ. കാ​ലാ​നു​സൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ഡി.​ടി.​സി​യു​ടെ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്​ പു​തി​യ കാ​റു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്ന്​ സി.​ഇ.​ഒ മ​ൻ​സൂ​ർ റ​ഹ്മാ​ൻ അ​ൽ ഫ​ലാ​സി പ​റ​ഞ്ഞു.
ഈ ​വ​ർ​ഷം വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​താ​ണ്ട്​ 10 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ട്. ടാ​ക്സി, ലി​മോ​സി​ൻ​സ്, ബ​സു​ക​ൾ, മോ​ട്ടോ സൈ​ക്കി​ൾ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മാ​യി ആ​കെ വാ​ഹ​ന​ങ്ങ​ളു​ടെ 9000ത്തി​ലെ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy